പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥികളോട് പ്രതികാര നടപടി: 65 പേര്‍ക്ക് പരീക്ഷ എഴുതാനാവില്ല, പുറത്താക്കിയ അധ്യാപകനെ തിരിച്ചെടുത്തു.

ജൂണ്‍ അവസാനത്തില്‍ പരീക്ഷ നടക്കാനിരിക്കെയാണ് നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള ഫാര്‍മസി കോളേജില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നതില്‍ നിന്നും മാനേജ്‌മെന്റ് വിലക്കിയത്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജില്‍ നടന്ന സമരങ്ങളില്‍ പങ്കെടുത്തവരാണ് പരീക്ഷ എഴുതാന്‍ വിലക്ക് നേരിടുന്നത്.

പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥികളോട് പ്രതികാര നടപടി: 65 പേര്‍ക്ക് പരീക്ഷ എഴുതാനാവില്ല, പുറത്താക്കിയ അധ്യാപകനെ തിരിച്ചെടുത്തു.

ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്നുണ്ടായ മാധ്യമശ്രദ്ധ ഇപ്പോൾ ഇല്ലാതായതോടെ പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടിയുമായി വീണ്ടും മാനേജ്‌മെന്റ്. പരീക്ഷ എഴുതുന്നതില്‍ നിന്ന് 65 വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് വിലക്കി. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സമരത്തില്‍ പങ്കെടുത്ത ഇവരെ ഹാജറും ഇന്റേണല്‍ മാര്‍ക്കും ഇല്ലെന്ന കാരണത്താലാണ് പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയത്.

അതിനിടെ ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് ആരോപണ വിധേയനായ എഞ്ചിനിയറിങ് വിഭാഗം അധ്യാപകന്‍ ഇര്‍ഷാദിനെ തിരിച്ചെടുത്തു. ഓഫീസ് സ്റ്റാഫായി ഇര്‍ഷാദിനെ നിയമിച്ച്‌ ഉത്തരവായി.

ജൂണ്‍ അവസാനത്തില്‍ പരീക്ഷ നടക്കാനിരിക്കെയാണ് നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള ഫാര്‍മസി കോളേജില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നതില്‍ നിന്നും മാനേജ്‌മെന്റ് വിലക്കിയത്. ഫാര്‍മസി കോളേജിലെ രണ്ടും മൂന്നും വര്‍ഷങ്ങളിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മാനേജ്‌മെന്റ് എന്ന് വിദ്യാര്‍ത്ഥികൾ ആരോപിക്കുന്നു.