കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നെഹ്രു ഗ്രൂപ്പിന്റെ ആതിഥ്യം സ്വീകരിച്ച ഹൈക്കോടതി ജഡ്ജി; ചിത്രങ്ങൾ നാരദാ ന്യൂസിന്

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസമാണ് ലക്കിടി കോളജ് പഠന യാത്ര സംഘടിപ്പിച്ചത്. ജസ്റ്റിസ് എബ്രാഹാം മാത്യുവിനൊപ്പം ലക്കിടിയിലെ നെഹ്റു കോളേജ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍, കേസില്‍ പ്രതിയായി അറസ്റ്റു ചെയ്യപ്പെട്ട നിയമോപദേശക സുചിത്ര എന്നിവരും കൃഷ്ണദാസിന്റെ മര്‍ദ്ദനമേറ്റ പരാതിക്കാരനായ ഷഹീര്‍ ഷൗക്കത്തും നില്‍ക്കുന്നതാണ് ഫോട്ടോ.

കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നെഹ്രു ഗ്രൂപ്പിന്റെ ആതിഥ്യം സ്വീകരിച്ച ഹൈക്കോടതി ജഡ്ജി; ചിത്രങ്ങൾ നാരദാ ന്യൂസിന്

നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള കോളജ് സംഘടിപ്പിച്ച പഠനയാത്രയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജസ്റ്റിസ് എബ്രഹാം മാത്യുവാണ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ കേസ് പരിഗണിക്കുന്നത് എന്ന് ആക്ഷേപമുയരുന്നു. ലക്കിടിയിലുള്ള ലാ കോളേജ് കഴിഞ്ഞ വര്‍ഷം നടത്തിയ നെല്ലിയാമ്പതിക്കുള്ള പഠനയാത്രയിലാണ് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി മുഖ്യാതിഥിയായി പങ്കെടുത്തത്. പഠനയാത്രാവേളയില്‍ കോളജ് അധികാരികളും ജഡ്ജിയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം നാരദാ ന്യൂസ് പുറത്തുവിടുന്നു.

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസമാണ് ലക്കിടി കോളജ് പഠന യാത്ര സംഘടിപ്പിച്ചത്. ജസ്റ്റിസ് എബ്രാഹാം മാത്യുവിനൊപ്പം ലക്കിടിയിലെ നെഹ്റു കോളേജ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍, കേസില്‍ പ്രതിയായി അറസ്റ്റു ചെയ്യപ്പെട്ട നിയമോപദേശക സുചിത്ര എന്നിവരും കൃഷ്ണദാസിന്റെ മര്‍ദ്ദനമേറ്റ പരാതിക്കാരനായ ഷഹീര്‍ ഷൗക്കത്തും നില്‍ക്കുന്നതാണ് ഫോട്ടോ.

ഇതേ ജഡ്ജിയാണ് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കൃഷ്ണദാസിനെയും കൂട്ടു പ്രതികളെയും അറസ്റ്റു ചെയ്തതും വെറും നാടകമായിരുന്നുവെന്ന് സംശയിക്കാവുന്ന തെളിവാണിത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇതേ ജഡ്ജി പരിഗണിച്ച ദിവസം തന്നെയാണ് കൃഷ്ണദാസിന്റെയും കൂട്ടുപ്രതികളുടെയും അറസ്റ്റു നടന്നത്. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണനക്ക് എത്തിയപ്പോള്‍ അറസ്റ്റു ചെയ്ത പൊലിസിനെ അതിരൂക്ഷമായാണ് കോടതി വിമര്‍ശിച്ചത്.

സുഹ്യത്തുക്കളോ ബന്ധുക്കളോ സ്വന്തക്കാരോ വാദികളോ പ്രതികളോ ആയ കേസുകള്‍ വരുമ്പോള്‍ സ്വയം ഒഴിവായി മറ്റൊരു ബെഞ്ചിനു വിടുന്നതാണ് ചട്ടവും കീഴ്വഴക്കവും. ഇവ ഇക്കാര്യത്തില്‍ ലംഘിക്കപ്പെട്ടതായി ഒരു ഹൈക്കോടതി അഭിഭാഷകന്‍ നാരദ ന്യൂസിനോട് പറഞ്ഞു.

ഫോട്ടോയില്‍ കോട്ട് ധരിച്ച് നില്‍ക്കുന്ന ആളാണ് ജസ്റ്റിസ് എബ്രഹാം മാത്യു. തൊട്ടടുത്ത് നീല ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്നത് നെഹ്റു ലാ കോളേജ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍. അടുത്ത് സാരി ധരിച്ച് നില്‍ക്കുന്നത് കേസില്‍ പൊലിസ് അറസ്റ്റ് ചെയ്ത നിയമോപദേശക സുചിത്ര, നീല ഷര്‍ട്ട് ധരിച്ച പ്രിന്‍സിപ്പാളിനു പിന്നില്‍ നില്‍ക്കുന്നത് കേസിലെ പരാതിക്കാരനും കൃഷ്ണദാസിന്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുമായ ഷഹീര്‍ ഷൗക്കത്ത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനമായിരുന്നു നെല്ലിയാമ്പതി യാത്ര. തലേന്നു രാത്രി തന്നെ ജസ്റ്റിസ് എബ്രഹാം മാത്യു സ്ഥലത്തെത്തിയിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ഓര്‍ക്കുന്നു. പിറ്റേന്നു വൈകുന്നേരമാണ് മടങ്ങിയത്. സെബാസ്റ്റ്യന്‍ എന്റെ ചങ്കാണെന്നും കൃഷ്ണദാസ് അടുത്ത സുഹ്യത്തുമാണൊന്നെക്കെ അന്ന് ജസ്റ്റിസ് അവിടെ വെച്ചു പറഞ്ഞിരുന്നതായും യാത്രയില്‍ പങ്കെടുത്തവര്‍ ഓര്‍ക്കുന്നു.

Read More >>