ആനന്ദനൃത്തം ചവിട്ടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥികള്‍; കൃഷ്ണദാസിന്റെ അറസ്റ്റിനു ശേഷം കോളേജില്‍ ഉത്സവാന്തരീക്ഷം

കൃഷ്ണദാസ് റിമാന്‍ഡിലായ വാര്‍ത്ത പുറത്തുവന്നതോടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്. നാസിക് ഡോലിന്റെ അകമ്പടിയോടെ ആര്‍പ്പുവിളികളുമായി കുട്ടികള്‍ കോളേജ് കോമ്പൗണ്ടിനുള്ളില്‍ ആഹ്ലാദപ്രകടനം നടത്തി. മുമ്പ് ഒന്നു മിണ്ടിയാല്‍പോലും ഭീമമായ ഫൈന്‍ ചുമത്തിയ മാനേജ്‌മെന്റിന് നിശബ്ദമായിരിക്കാനേ ഇത്തവണ സാധിച്ചുള്ളൂ

ആനന്ദനൃത്തം ചവിട്ടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥികള്‍; കൃഷ്ണദാസിന്റെ അറസ്റ്റിനു ശേഷം കോളേജില്‍ ഉത്സവാന്തരീക്ഷം

ചരിത്രത്തിലാദ്യമായായിരിക്കും ഇത്രയും ആഹ്ലാദത്തോടെ ആ കുട്ടികള്‍ നൃത്തംചെയ്തിട്ടുണ്ടാവുക. ഉത്സവാന്തരീക്ഷമായിരുന്നു ഇന്നലെ പാമ്പാടി നെഹ്‌റു കോളേജില്‍. തങ്ങള്‍ക്ക് നരകജീവിതം വിധിച്ച ചെയര്‍മാന്‍ പി കൃഷ്ണദാസ് റിമാന്‍ഡിലായ വാര്‍ത്തയറിഞ്ഞതോടെയായിരുന്നു വിദ്യാര്‍ത്ഥികളുടെ ആഹ്ലാദപ്രകടനം.

ജിഷ്ണുപ്രണോയിയുടെ മരണത്തെത്തുടര്‍ന്ന് അണപൊട്ടിയൊഴുകിയ വിദ്യാര്‍ത്ഥി രോഷത്തിനു മുന്നില്‍ വിറച്ച കോളേജ് ഇന്നലെ ആഹ്ലാദാരവങ്ങളില്‍ ലയിച്ചു. നാസിക്ക് ഡോലിന്റെ താളത്തിനൊപ്പം ഓരോ വിദ്യാര്‍ത്ഥിയും കോളേജ് യൂണിഫോമില്‍ത്തന്നെ ആനന്ദനൃത്തം ചവിട്ടി.

കോളേജ് മാനേജ്‌മെന്റിന് ശക്തമായ താക്കീതാണിതെന്ന ഉറച്ച ബോധ്യത്തോടെ കോമ്പൗണ്ടിനുള്ളിലേക്ക് ഹര്‍ഷാരവങ്ങളുമായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ നടന്നുകയറി. ഒരു കാലത്ത് മിണ്ടിയാല്‍ പോലും ഭീമമായ ഫൈന്‍ ചുമത്തിയിരുന്ന കോളേജ് മാനേജ്‌മെന്റിന് ആഹ്ലാദപ്രകടനങ്ങള്‍ തടുക്കാനോ നിയന്ത്രിക്കാനോ കഴിയാതെ നിസഹായരായി നോക്കിനില്‍ക്കേണ്ടിവന്നു.

ആഹ്ലാദപ്രകടനത്തിന്റെ വീഡിയോ കാണാം -Read More >>