ഐഎസ്, അൽ ഖ്വയ്‌ദ സംഘടനകളിൽ ചേർന്ന രണ്ട് പാലക്കാട് സ്വദേശികള്‍ കൊല്ലപ്പെട്ടതായി സ്ഥിരികരണം.

യാക്കര സ്വദേശി ബെക്‌സണ്‍ എന്ന യഹിയയും പുതുപ്പരിയാരത്തെ അബുതാഹിര്‍ എന്നിവരാണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്.

ഐഎസ്, അൽ ഖ്വയ്‌ദ സംഘടനകളിൽ ചേർന്ന രണ്ട് പാലക്കാട് സ്വദേശികള്‍  കൊല്ലപ്പെട്ടതായി സ്ഥിരികരണം.

ഐഎസ്, അൽ ഖ്വയ്‌ദ സംഘടനകളിൽ ചേർന്ന പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതായി സ്ഥിരികരിച്ചു. ഐഎസിൽ ചേർന്ന യാക്കര സ്വദേശി ബെക്‌സണ്‍ എന്ന യഹിയയും അൽ ഖ്വയ്‌ദയിൽ ചേർന്ന പുതുപ്പരിയാരത്തെ അബുതാഹിറുമാണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്. അഞ്ചു ദിവസങ്ങള്‍ക്ക് മുമ്പ് യഹിയ കൊല്ലപ്പെട്ടതായി കാസര്‍ഗോഡുള്ള ഒരാള്‍ക്ക് കിട്ടിയ സന്ദേശത്തിലൂടെ വ്യക്തമായതായി ബെക്‌സന്റെ മാതാവ് എല്‍സി വിന്‍സന്റ് നാരദ ന്യൂസിനോട് പറഞ്ഞു. ചില മാധ്യമങ്ങളില്‍ വരുന്ന പോലെ കൊല്ലപ്പെട്ടത് ബെസ്റ്റിന്‍ അല്ലെന്നും ഇളയ മകൻ ബെക്‌സണ്‍ ആണെന്നും മൂത്ത മകനും രണ്ടു മരുമക്കളും സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നതായും എല്‍സി വിന്‍സന്റ് പറഞ്ഞു.


പാലക്കാട് ഒരു പത്രം ഓഫീസില്‍ സബ് എഡിറ്ററായി ജോലി ചെയ്തു വരവെ ഖത്തറിലേക്കെന്ന് പറഞ്ഞ് പോയി കാണാതായ അബുതാഹിര്‍ കൊല്ലപ്പെട്ട വിവരം ഇന്നലെ വൈകീട്ടാണ് പുതുപ്പരിയാരത്തെ വീട്ടില്‍ അറിയുന്നത്. ഏപ്രില്‍ നാലിന് കൊല്ലപ്പെട്ടതായും അവിടെ തന്നെ കബറടക്കം കഴിഞ്ഞതായും സിറിയയില്‍ നിന്നും ഒരാള്‍ ഖത്തറിലെ ബന്ധുവിന് സന്ദേശം അയക്കുകയായിരുന്നു. പാലക്കാട് ജോലി ചെയ്തു വരവെ 2013 ല്‍ ഖത്തറിലേക്ക് പോയ അബുതാഹിര്‍ ദോഹയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വന്നിരുന്നു. പിന്നീട് ഉംറക്കെന്ന് പറഞ്ഞ് സൗദിയിലേക്കു പോയ ഇയാള്‍ ഐ എസില്‍ ചേര്‍ന്നതായി പിന്നീടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വീട്ടുകാര്‍ക്കും വിവരം ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലായോടെയാണ് യഹിയയും സഹോദരനും ഭാര്യമാരും ഉള്‍പ്പടെ കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നായി പത്തൊന്‍പത് പേര്‍ ഐ.എസില്‍ ചേര്‍ന്നിരുന്നത്. ഇവരില്‍ പടന്ന സ്വദേശികളായ രണ്ടു പേര്‍ കഴിഞ്ഞ ഫിബ്രുവരിയിലും മാര്‍ച്ചിലുമായി കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിലുള്ള ഐ.എസ് സംഘത്തിലെ ഒരാള്‍ കാസര്‍ഗോഡുള്ള ബന്ധുവിന് അയച്ച സന്ദേശങ്ങളില്‍ നിന്നാണ് മരണ വിവരം പുറത്തു വന്നത്.

Read More >>