പത്തംഗ കുടുംബത്തിനു നാലു സെന്റ് സ്ഥലത്ത് താമസിക്കാന്‍ കുടില്‍ കെട്ടാന്‍ അനുവദിക്കാതെ ഭൂമാഫിയ; പ്രതിഷേധവുമായി നാട്ടുകാർ: പത്തു ദിവസത്തിനകം വേണ്ടതു ചെയ്യാമെന്ന് കുടുംബത്തിന് ജില്ലാ കലക്�

അഞ്ജുമാത്യുവിനേയും കുടുംബത്തേയും അവരുടെ സ്വന്തം സ്ഥലത്ത് കൂര കെട്ടി താമസിപ്പിക്കാന്‍ പോലും അനുവദിക്കില്ലെന്ന നിലപാടിലാണ് ഒരു അയല്‍വാസിയുടേയും അയാളെ സഹായിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപിന്റേയും വില്ലേജ് ഓഫീസറുടേയും നിലപാട്. ഇക്കാര്യങ്ങള്‍ നാരദ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പത്തംഗ കുടുംബത്തിനു നാലു സെന്റ് സ്ഥലത്ത്  താമസിക്കാന്‍ കുടില്‍ കെട്ടാന്‍ അനുവദിക്കാതെ ഭൂമാഫിയ; പ്രതിഷേധവുമായി നാട്ടുകാർ: പത്തു ദിവസത്തിനകം വേണ്ടതു ചെയ്യാമെന്ന് കുടുംബത്തിന് ജില്ലാ കലക്�

അഞ്ജുമാത്യുവിനും കുടുംബത്തിനും തങ്ങളുടെ നാലു സെന്റ് സ്ഥലത്ത് കൂര കെട്ടി താമസിക്കാന്‍ വേണ്ടതു ചെയ്യാമെന്ന് ജില്ലാ കലക്ടറുടെ ഉറപ്പ്. ഇന്നലെ വൈകീട്ടോടെ അഞ്ജുമാത്യുവിന്റെ വണ്ടാഴിയിലുള്ള സ്ഥലത്ത് എത്തിയാണ് ജില്ലാ കലക്ടര്‍ കുടുംബത്തിന് ഉറപ്പു നല്‍കിയത്. പത്ത് ദിവസത്തിനകം വേണ്ടതു ചെയ്തു തരാമെന്നു കലക്ടര്‍ കുടംബത്തിനെ അറിയിച്ചു.

അഞ്ജുമാത്യുവിനേയും കുടുംബത്തേയും അവരുടെ സ്വന്തം സ്ഥലത്ത് കൂര കെട്ടി താമസിപ്പിക്കാന്‍ പോലും അനുവദിക്കില്ലെന്ന നിലപാടിലാണ് ഒരു അയല്‍വാസിയുടേയും അയാളെ സഹായിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപിന്റേയും വില്ലേജ് ഓഫീസറുടേയും നിലപാട്. ഇക്കാര്യങ്ങള്‍ നാരദ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വ്യാഴാഴ്ച്ച സ്ഥലത്ത് ആശാരിയെ കൊണ്ട് ഷെഡ് കെട്ടാനുള്ള നീളവും വീതിയും അളക്കുന്നതിന്നിടെ അവിടെ എത്തിയ വില്ലേജ് ഓഫീസറും സംഘവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് പറഞ്ഞ് അഞ്ജു മാത്യുവിനേയും ഭര്‍ത്താവിനേയും തടഞ്ഞിരുന്നു.

സ്ഥലത്ത് നിന്ന് ചിലര്‍ വിളിച്ചു പറയുമ്പോള്‍ ഞങ്ങള്‍ക്ക് വന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടി വരുമെന്നും കെഎല്‍യു അനുമതി കിട്ടിയ ശേഷമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ അനുവദിക്കുകയുള്ളുവെന്നും പറഞ്ഞാണ് വില്ലേജ് ഓഫീസര്‍ നിർമ്തമാണ പ്രവർത്തനങ്ങൾ തടഞ്ഞത്. തുടര്‍ന്ന് അഞ്ജുമാത്യുവും കുടുംബവും സ്ഥലത്ത് കുത്തിയിരിപ്പ് സമരം തുടങ്ങിയതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു.


വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന നാലു സെന്റ് സ്ഥലത്ത് താമസിക്കാന്‍ വേണ്ടി ഷെഡ് കെട്ടുന്നതില്‍ ആര്‍ക്കാണ് എതിര്‍പ്പെന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ വില്ലേജ് ഓഫീസറോട് ചോദിച്ചു. ഇവിടെ ഇവര്‍ ഷെഡ് കെട്ടി താമസിക്കുന്നതില്‍ കോണ്‍ഗ്രസ്സിനോ, സി പി എമ്മിനോ, ബി ജെ പിക്കോ പരിസരവാസികള്‍ക്കോ എതിര്‍പ്പില്ല. നിങ്ങളെ ഇവിടേക്ക് പറഞ്ഞയച്ച നേതാവ് ഏക്കര്‍ കണക്കിന് പാടം നികത്തിയ വ്യക്തിയാണെന്നും അയാള്‍ക്കും അയാളുടെ വലം കൈയ്യായ ഒരു മുതലാളിക്കും വേണ്ടി സര്‍ക്കാർ ചെലവില്‍ വരരുതെന്നും നാട്ടുകാർ പറഞ്ഞു.

ഇന്നലെ സ്ഥലത്ത് കൂര കെട്ടാനായി ഓല ഇറക്കുമ്പോഴാണ് വില്ലേജ് ഓഫീസര്‍ പിന്നേയും വന്ന് തടഞ്ഞത്. അഞ്ജുമാത്യു അവരുടെ സ്വന്തം സ്ഥലത്ത് കൂര കെട്ടുന്നതിന് തടസം ഉന്നയിക്കുന്ന അവറാച്ചനും കുടുംബത്തിന് എതിരെ അസഭ്യവര്‍ഷവുമായി വന്നിരുന്നു. കൂര കെട്ടുന്നത് തടയാന്‍ ശ്രമിക്കുന്ന ദ്യശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിന്നിടെ സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരേയും ഇയാള്‍ അസഭ്യവര്‍ഷം നടത്തുന്നുണ്ടായിരുന്നു. കൂര കെട്ടുന്ന നടപടികളുമായി കുടുംബം മുന്നോട്ടു പോയതോടെ പിന്തുണയുമായി നാട്ടുകാരും രംഗത്തു വന്നു. തുടര്‍ന്ന് വൈകീട്ടോടെയാണ് കലക്ടര്‍ സ്ഥലത്തെത്തി പത്ത് ദിവസത്തെ സാവകാശം ചോദിക്കുകയായിരുന്നു.

അഞ്ജുമാത്യുവും ഭര്‍ത്താവ് ഡ്രൈവറായ ഉല്ലാസും രണ്ട് മക്കളും അഞ്ജുമാത്യുവിന്റെ സഹോദരിയും മൂന്ന് മക്കളും ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്നുള്ള പത്തംഗ കുടുംബം എറണാകുളത്ത് ഇടപ്പള്ളിയിലാണ് താമസിച്ചു വന്നിരുന്നത്. കുട്ടികളുടെയെല്ലാം പ്രായം പത്തും അതിനു താഴെയുമാണ്.

ശരീരത്തിന്റെ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ശരീരത്തിനെതിരെ തന്നെ പ്രവര്‍ത്തിക്കുന്ന എസ്എല്‍ഇ ലൂപസ് എന്ന അപൂര്‍വ്വരോഗിയാണ് 33 കാരിയായ അഞ്ജുമാത്യു. ബാങ്കില്‍ നിന്ന് ലോണെടുത്ത് ജപ്തി നടപടികള്‍ വന്നതു മൂലം ഇടപ്പള്ളിയിലെ വീടു കിട്ടിയ വിലക്ക് വിറ്റു ബാങ്കിലെ കടം വീട്ടി. തുടര്‍ന്നു കെെയില്‍ ഉണ്ടായിരുന്ന പത്ത് ലക്ഷം രൂപക്കാണ് ആലത്തൂര്‍ താലൂക്കില്‍ വണ്ടാഴി രണ്ട് വില്ലേജില്‍ ഉള്‍പ്പെട്ട സ്ഥലം വാങ്ങിയത്.

ഇവര്‍ വാങ്ങിയ സ്ഥലത്തിനു പുറകിലായി പാടത്തു തന്നെ നിര്‍മ്മിച്ചതെന്ന് തോന്നുന്ന മൂന്ന് വലിയ മാളികകളുണ്ട്. ഇവിടേക്കുള്ള വഴിയും നിർമ്മിച്ചിരിക്കുന്നത് പാടം നികത്തിയാണ്. ഇവിടെയുള്ള ഒരു വീട്ടുകാരനും സ്ഥലത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപുമായി ചേര്‍ന്നാണ് ഇവരുടെ ഷെഡ് കെട്ടിയുള്ള താമസം മുടക്കുന്നതെന്ന് പരാതി ഉയർന്നിരിക്കുന്നത്. ഈ നേതാവിന്റെ നേത്യത്വത്തില്‍ സ്ഥലത്ത് കൊടി നാട്ടിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കാത്ത സ്ഥലത്തു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കാട്ടി വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോയും നല്‍കിയിരുന്നു.