പാലായിലെ എൽഡിഎഫ് വിജയം; ചക്ക വീണ് മുയൽ ചത്തത് പോലെയെന്ന് കുഞ്ഞാലിക്കുട്ടി

നേരത്തെ മഞ്ചേശ്വരത്ത് യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാന മത്സരമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

പാലായിലെ എൽഡിഎഫ് വിജയം; ചക്ക വീണ് മുയൽ ചത്തത് പോലെയെന്ന് കുഞ്ഞാലിക്കുട്ടി

പാലായിലെ എല്‍ഡിഎഫ് വിജയത്തെ ചക്ക വീണ് മുയല്‍ ചത്തതിനോട് ഉപമിച്ച് പികെ കുഞ്ഞാലിക്കുട്ടി. പാലായില്‍ ചക്ക വീണ് മുയല്‍ ചത്തെന്ന് കരുതി എല്ലാ ചക്ക വീഴുമ്പോഴും മുയല്‍ ചാകില്ലെന്ന് എല്‍ഡിഎഫ് മനസിലാക്കണമെന്നാണ് കുഞ്ഞാലിക്കുട്ടി മഞ്ചേശ്വരത്ത് പറഞ്ഞത്.

മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപ്പളയിൽ നടന്ന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഒരു കാര്യവുമില്ല . പൊന്നുരുക്കുന്നിടത്ത് പൂച്ച വരേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ മഞ്ചേശ്വരത്ത് യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാന മത്സരമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

Read More >>