രണ്ടില ചിഹ്നം ഇല്ല: യുഡിഎഫിന് പാലായിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

പാലായിൽ ചിഹ്​നം മാണി സാറിന്റെ മുഖമാണെന്ന്​ പത്രിക തള്ളിയ ശേഷം ജോസ്​ ടോം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

രണ്ടില ചിഹ്നം ഇല്ല: യുഡിഎഫിന് പാലായിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. കേരള കോൺഗ്രസ് സ്ഥാനാർഥിയെന്ന നിലയിൽ നൽകിയ പത്രികയാണ് ജില്ല വരണാധികാരി തള്ളിയത്. ഇതോടെ പാലാ മണ്ഡലത്തിൽ രണ്ടില ചിഹ്നത്തിൽ കേരളാ കോൺഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലാതായി. കേരളാ കോൺഗ്രസിന്‍റെ വര്‍ക്കിംഗ് ചെയര്‍മാൻ എന്ന നിലയിൽ പിജെ ജോസഫ് രണ്ടില ചിഹ്നം അനുവദിച്ചിട്ടില്ല. അതുകൊണ്ട് കേരളാ കോൺഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.

കേരള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് ടോമിന് നല്‍കണമെന്ന് ജോസ് കെ മാണി വിഭാഗവും നല്‍കരുതെന്ന് പിജെ ജോസഫ് വിഭാഗവും നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് രൂക്ഷമായ ഏറ്റമുട്ടലിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയത്. ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കാത്ത സാഹചര്യത്തിൽ പി.ജെ. ജോസഫ് വിഭാഗത്തിൽ നിന്നുള്ള വിമത സ്ഥാനാർഥി ജോസഫ് കണ്ടത്തിൽ പത്രിക പിൻവലിച്ച് തെരഞ്ഞെടുപ്പിൽ നിന്ന് ഇതോടെ പിന്മാറി. പാലായിൽ ചിഹ്​നം മാണി സാറിന്റെ മുഖമാണെന്ന്​ പത്രിക തള്ളിയ ശേഷം ജോസ്​ ടോം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. രണ്ടില ചിഹ്​നം ലഭിച്ചില്ലെങ്കിൽ വിഷമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.