സംസ്ഥാനത്തു നിന്നും പിടികൂടിയ പാക് നിര്‍മ്മിത വ്യാജ നോട്ടുകള്‍ എത്തിച്ചേര്‍ന്നതു ദുബായ് വഴിയെന്നു അന്വേഷണ സംഘം; മലബാറിലെ സ്വര്‍ണ്ണക്കടത്തു സംഘത്തിലേക്ക് അന്വേഷണം നീളുന്നു

ഡിസംബറില്‍ പുറത്തിറങ്ങിയ 2000 രൂപയുടെ കറന്‍സികളില്‍ 17 സുരക്ഷാരേഖകളില്‍ ആറെണ്ണം പകര്‍ത്തിയാണ് പാക് നിര്‍മിത വ്യാജ കറന്‍സി ബംഗ്ളാദേശ് അതിര്‍ത്തിവഴി പശ്ചിമബംഗാളിലെ മാള്‍ഡയിലേക്ക് എത്തിത്തുടങ്ങിയത്. തുടര്‍ന്നു ജനുവരിയില്‍ 11 സുരക്ഷാരേഖകളും മാര്‍ച്ചില്‍ പിടികൂടിയവയില്‍ 12 എണ്ണവും പകര്‍ത്തപ്പെട്ടു.

സംസ്ഥാനത്തു നിന്നും പിടികൂടിയ പാക് നിര്‍മ്മിത വ്യാജ നോട്ടുകള്‍ എത്തിച്ചേര്‍ന്നതു ദുബായ് വഴിയെന്നു അന്വേഷണ സംഘം; മലബാറിലെ സ്വര്‍ണ്ണക്കടത്തു സംഘത്തിലേക്ക് അന്വേഷണം നീളുന്നു

സംസ്ഥാനത്തു പിടികൂടിയ വ്യാജനോട്ടുകള്‍ പാക്കിസ്ഥാനില്‍ നിന്നും എത്തിച്ചേര്‍ന്നതു ദുബായ് വഴിയായിരിക്കാമെന്ന് അന്വേഷണ ഏജന്‍സികള്‍. നോട്ടു എത്തിക്കുന്നതില്‍ സ്വര്‍ണ്ണക്കടത്തുകാരുടെ സഹായം മാഫയയ്ക്കു ലഭിക്കതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്ന വിവരം. കൊടുവള്ളി, കണ്ണൂര്‍ മേഖലകളിലെ സ്വര്‍ണക്കടത്ത് സംഘവും കുഴല്‍പ്പണസംഘവും ഒന്നുതന്നെയായതിനാല്‍ ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

വ്യാജനോട്ടുമായി പിടിയിലായ പലര്‍ക്കും ഇവ ലഭിച്ചത് കുഴല്‍പ്പണമിടപാട് സംഘങ്ങളില്‍നിന്നാണെന്നുള്ളതാണ് അന്വേഷണം ആ വഴിക്കു നീട്ടാന്‍ കാരണമായിരിക്കുന്നത്. പുതിയ നോട്ടുകളിറങ്ങി മാസങ്ങള്‍ക്കുള്ളില്‍തന്നെ നോട്ടുകളിലെ സുരക്ഷാമുദ്രകള്‍ പകര്‍ത്താന്‍ പാക് കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ബംഗാള്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയതാണ് ദുബായിലേക്കു തിരിയാന്‍ ഐഎസ്‌ഐ തീരുമാനിച്ചതിനു കാരണമെന്നും സംശയിക്കുന്നു.

ഡിസംബറില്‍ പുറത്തിറങ്ങിയ 2000 രൂപയുടെ കറന്‍സികളില്‍ 17 സുരക്ഷാരേഖകളില്‍ ആറെണ്ണം പകര്‍ത്തിയാണ് പാക് നിര്‍മിത വ്യാജ കറന്‍സി ബംഗ്ളാദേശ് അതിര്‍ത്തിവഴി പശ്ചിമബംഗാളിലെ മാള്‍ഡയിലേക്ക് എത്തിത്തുടങ്ങിയത്. തുടര്‍ന്നു ജനുവരിയില്‍ 11 സുരക്ഷാരേഖകളും മാര്‍ച്ചില്‍ പിടികൂടിയവയില്‍ 12 എണ്ണവും പകര്‍ത്തപ്പെട്ടു. മാള്‍ഡയില്‍നിന്ന് ആദ്യഘട്ടത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി കണ്ടെടുത്തവ ഗുണമേന്മ കുറഞ്ഞ നോട്ടുകളായിരുന്നു. എന്നാല്‍ ജനുവരിയില്‍ കണ്ടെടുത്തവ സാധാരണക്കാര്‍ക്കു തിരിച്ചറിയാത്ത രീതിയിലുള്ളതും 70 ശതമാനം സുരക്ഷാമുദ്രകളും പകര്‍ത്തിയവയുമായിരുന്നു.

Read More >>