നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ച്ചു

സി​പി​ഐ​യു​ടെ ക​ടു​ത്ത എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം

നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ച്ചു

നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ച്ചു. സി​പി​ഐ​യു​ടെ ക​ടു​ത്ത എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഉ​പേ​ക്ഷി​ച്ച​ത്.

നെല്‍വയല്‍, നീർത്തട സംരക്ഷണ നിയമം ഭേദഗതി ബില്‍ നിയമസഭ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച ഉഭയകക്ഷിയോഗത്തിലാണ് സിപിഐ എതിര്‍പ്പ് രേഖപ്പെടുത്തിയത്. ഉന്നതതലയോഗത്തിലും സിപിഐ മന്ത്രിമാര്‍ നീക്കത്തെ എതിര്‍ത്തു. തിരുവനന്തപുരം, എറണാകുളം നഗരങ്ങളെ നിയമത്തില്‍നിന്ന് ഒഴിവാക്കാനായിരുന്നു നീക്കം. നെല്‍വയല്‍നിയമ ഭേദഗതി നിയമസഭയുടെ സബ്ജക്ട് കമ്മറ്റി പരിഗണിക്കുന്നതിനിടയിലാണ്, നിയമത്തില്‍ കൂടുതല്‍ വെള്ളം ചേര്‍ത്ത് നഗര പ്രദേശങ്ങളെ ഒഴിവാക്കാനുള്ള നീക്കം ഉണ്ടായത്.

പൊതു ആവശ്യങ്ങള്‍ക്ക് നികത്താനുള്ള അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതവത്ക്കരിക്കാനാണ് നിയമഭേദഗതി കൊണ്ടുവന്നത്. ഇതിനോടും റവന്യൂ, കൃഷി വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന സിപിഐക്ക് പൂര്‍ണ്ണയോജിപ്പില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഇളവ് നല്‍കി നിയമം തന്നെ അപ്രസക്തമാക്കുന്നതിലുള്ള വിയോജിപ്പ് സിപിഐ അറിയിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു കൃഷി, റവന്യൂ, ടൂറിസം മന്ത്രിമാരുടെ യോഗം സെക്രട്ടേറിയറ്റില്‍ ചേർന്നത്.

Read More >>