പാമ്പാടി നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ നിന്നും കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിക്കുന്നതിനിടെയാണ് മറ്റൊരു കേസില്‍ ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

പാമ്പാടി നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ പാമ്പാടി നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കൃഷ്ണദാസിന്റെ നിയമോപദേശക സുചിത്രയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലക്കിടിയിലെ കോളജില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി.

നിയമവിദ്യാര്‍ത്ഥിയായ സഹീറാണ് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെതിരെ കേസ് നല്‍കിയത്. ലക്കിടി നെഹ്രു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഷഹീര്‍.തന്നെ മര്‍ദിച്ചെന്ന് കാട്ടിയായിരുന്നു സഹീറിന്റെ പരാതി.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ നിന്നും കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിക്കുന്നതിനിടെയാണ് മറ്റൊരു കേസില്‍ ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകുമെന്ന് സുപ്രീം കോടതിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചിരുന്നു.