തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ക്ഷാമം: അടിയന്തര ശസ്ത്രക്രിയകള്‍ വൈകി

ഇന്ന് രാവിലെ നടക്കാനിരുന്ന അടിയന്തര ശസ്ത്രക്രിയകള്‍ അടക്കമാണ് ഓക്‌സിജന്‍ ക്ഷാമം മൂലം വൈകിയത്. ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വരുത്തിയ കാലതാമസമാണ് പ്രശ്‌ന കാരണം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ക്ഷാമം: അടിയന്തര ശസ്ത്രക്രിയകള്‍ വൈകി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം. ഇന്നു രാവിലെ നടക്കാനിരുന്ന അടിയന്തര ശസ്ത്രക്രിയകള്‍ അടക്കമാണ് ഓക്‌സിജന്‍ ക്ഷാമം മൂലം വൈകിയത്. ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനി കാലതാമസം വരുത്തിയതോടെയാണ് പ്രതിസന്ധിക്കു കാരണം.

15 ടണ്‍ ഓക്സിജനാണ് ആശുപത്രിക്ക് ആവശ്യമുള്ളത്. എന്നാല്‍ ഇക്കഴിഞ്ഞ 17ന് ഒന്‍പത് ടണ്‍ ഓക്‌സിജന്‍ മാത്രമാണ് എത്തിച്ചത്. ഇതാണ് ക്ഷാമത്തിന് കാരണമായത്. ഓപറേഷൻ തീയേറ്ററിനെ കൂടാതെ വാര്‍ഡുകളിലും ഓക്സിജന്‍ മുടങ്ങി.

അതേസമയം, ഓക്സിജന്‍ വിതരണം ചെയ്യുന്ന ബെല്ലാരി കേന്ദ്രമായ ലിന്‍ഡേ എന്ന കമ്പനി വിതരണത്തില്‍ കാലതാമസം വരുത്തിയെന്നും അധികം താമസിയാതെ തന്നെ ഓക്‌സിജന്‍ എത്തിക്കുകയും പ്രശ്നം പരിഹരിച്ചതായും മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ജലദൗർലഭ്യം നേരിടുന്നതിനാലാണ് ഓക്സിജൻ നിർമാണത്തിൽ കാലതാമസമുണ്ടായതെന്ന് അറിയിച്ചിരുന്നു. പ്രതിസന്ധിയുണ്ടായതോടെ മറ്റൊരു കമ്പനിയില്‍ നിന്ന് ലിക്വിഡ് ഓക്സിജന്‍ എത്തിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.