മലയാളം പഠിച്ചേ തീരൂ; സംസ്ഥാനത്ത് പത്താം ക്ലാസ് വരെ മലയാളം നിർബന്ധമാക്കുന്നു

സിബിഎസ്ഇ സിലബസ് അടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും അടുത്ത അധ്യയനവർഷം മുതൽ പത്താം ക്ലാസ്സ് വരെ മലയാളം നിർബന്ധമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിലവിൽ പ്രാദേശികഭാഷാപഠനം നിര്ബന്ധമാണെന്നിരിക്കെ കേരളത്തിൽ ഇത്തരം വ്യവസ്ഥകൾ ഉണ്ടായിരുന്നില്ല. ഏറെക്കാലമായി ഭാഷാപ്രേമികളും വിദ്യാഭ്യാസ വിദഗ്ധരും ഉയർത്തിവരുന്ന ആവശ്യമായിരുന്നു ഇത്.

മലയാളം പഠിച്ചേ തീരൂ; സംസ്ഥാനത്ത് പത്താം ക്ലാസ് വരെ മലയാളം നിർബന്ധമാക്കുന്നു

സംസ്ഥാനത്തെ സ്‌കൂളുകളിൽ പത്താം ക്ലാസ്സ് വരെ മലയാളം നിർബന്ധമാക്കുന്നു. അടുത്ത അധ്യയനവർഷം മുതൽ മലയാളം നിർബന്ധിത പാഠ്യ വിഷയമായി ഉൾപ്പെടുത്താനാണ് തീരുമാനം. സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ്സുകൾ പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും തീരുമാനം ബാധകമാണ്.

ഇതുസംബന്ധിച്ച ഓർഡിനൻസിന്റെ കരടിന് മന്ത്രിസഭായോഗം അനുമതി നൽകി. മലയാളം സിലബസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉടൻ തീരുമാനമെടുത്തത് ജൂൺ മാസം മുതൽ നടപ്പിൽ വരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്.

തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിലവിൽ പ്രാദേശികഭാഷാപഠനം നിര്ബന്ധമാണെന്നിരിക്കെ കേരളത്തിൽ ഇത്തരം വ്യവസ്ഥകൾ ഉണ്ടായിരുന്നില്ല. ഏറെക്കാലമായി ഭാഷാപ്രേമികളും വിദ്യാഭ്യാസ വിദഗ്ധരും ഉയർത്തിവരുന്ന ആവശ്യമായിരുന്നു ഇത്. മലയാളം സംസാരിച്ചാൽ പിഴയൊടുക്കേണ്ടി വരുന്ന നിരവധി സ്‌കൂളുകളിൽ ഇതോടെ മലയാളത്തിന് പ്രാധാന്യം ലഭിക്കും.

Read More >>