ദിലീപിന്റെ കൈയേറ്റം; ഡി സിനിമാസിന്റെ സ്ഥലം വീണ്ടും സർവേ ചെയ്യും; കുമരകത്തെ ഭൂമിയിലും അന്വേഷണം

സർക്കാർ ഭൂമി കൈയേറിയാണ് ഡി സിനിമാസ് നിർമിച്ചിരിക്കുന്നതാണ് ആരോപണം. റവന്യൂ ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ചാണ് ജില്ലാ കളക്ടർ ഇക്കാര്യം സർവേ ഓഫീസറോട് ആവശ്യപ്പെട്ടത്. 1956 മുതലുള്ള രേഖകൾ പരിശോധിച്ചാണ് തൃശൂർ കളക്ടർ ദിലീപിനെതിരെ റിപ്പോർട്ട് നൽകിയത്.

ദിലീപിന്റെ കൈയേറ്റം; ഡി സിനിമാസിന്റെ സ്ഥലം വീണ്ടും സർവേ ചെയ്യും; കുമരകത്തെ ഭൂമിയിലും അന്വേഷണം

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിന്റെ സ്ഥലം വീണ്ടും സർവേ നടത്താനും കുമരകത്തെ ഭൂമിയിൽ അന്വേഷണം നടത്താനും ഉത്തരവ്. ഡി സിനിമാസ് സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടോയെന്നു കണ്ടെത്താൻ ജില്ലാ കളക്ടറാണ് ഉത്തരവിട്ടിരിക്കുന്നത്. ജില്ലാ സർവ്വേ സുപ്രണ്ടിനോടാണ് സ്ഥലം റീ സർവ്വേ നടത്തി കൈയേറ്റം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാൻ ജില്ലാ കളക്ടർ എ കൗശി​ഗൻ നിർദേശം നൽകിയത്.

സർക്കാർ ഭൂമി കൈയേറിയാണ് ഡി സിനിമാസ് നിർമിച്ചിരിക്കുന്നതാണ് ആരോപണം. റവന്യൂ ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ചാണ് ജില്ലാ കളക്ടർ ഇക്കാര്യം സർവേ ഓഫീസറോട് ആവശ്യപ്പെട്ടത്. 1956 മുതലുള്ള രേഖകൾ പരിശോധിച്ചാണ് തൃശൂർ കളക്ടർ ദിലീപിനെതിരെ റിപ്പോർട്ട് നൽകിയത്.

രാജഭൂമിയായിരുന്ന സ്ഥലം പിന്നീടു സർക്കാർ ഭൂമിയായി നിജപ്പെടുത്തിയതാണ്. ഇതിൽ ദേശീയപാതയ്ക്കു കുറച്ചു ഭൂമി വിട്ടുകൊടുത്തിരുന്നു. ഇവിടെ പിന്നീടു ചില പോക്കുവരവു നടന്നതായും കളക്ടർ ഇന്നലെ വ്യക്തമാക്കിയിരുന്നു. മുൻ കളക്ടർ എം എസ് ജയയുടെ കാലത്താണു പരാതി ഉയർന്നതെന്നും കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കോട്ടയം കുമരകം വില്ലേജ് 12ാം ബ്ലോക്കിൽ ദിലീപ് ഭൂമി കൈയേറിയെന്ന പരാതിയെ കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കാൻ റവന്യു മന്ത്രിയാണ് നിർദേശം നൽകിയത്. ജില്ലാ കളക്ടർക്കാണ് നിർദേശം. ഇവിടുത്തെ 190ാം സർവേ നമ്പരിലെ ഭൂമിയാണ് ദിലീപ് കൈയേറിയത്. ഇതിന്റെ രേഖകൾ നേരത്തെ തന്നെ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.

2007ൽ സെന്റിന് 70,000 രൂപയ്ക്ക് ഭൂമി വാങ്ങിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ കൈയേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതിയിൽ നിന്നും ദിലീപ് ഉത്തരവ് കൈപ്പറ്റുകയും ചെയ്തു. തുടർന്ന്, ​കൈയേറ്റ ഭൂമിയടക്കം രണ്ടര ഏക്കർ സ്ഥലം 4.80 രൂപയ്ക്കു മറിച്ചുവിറ്റതായും പൊലീസ് കണ്ടെത്തിയിരുന്നു.

മറിച്ചുവിറ്റ സ്ഥലത്തിൽ സർക്കാർ ഭൂമിയുണ്ടെന്ന വിവരം കോടതി അറിഞ്ഞപ്പോൾ ഫയലുകൾ പരിശോധിച്ചശേഷം, കൈയേറിയ ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ റവന്യു വകുപ്പ് ഇതുവരെ നടപടിയെടുത്തിരുന്നില്ല.

Read More >>