കെഎസ്‌യു സമരത്തെ പൊലീസ് തല്ലിച്ചതച്ചെന്നു ഹൈബി ഈഡൻ; വടിയും കല്ലുമായി വന്നു പ്രവർത്തകർ പൊലീസിനെ ആക്രമിച്ചെന്നു മുഖ്യമന്ത്രി; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

മുഖ്യമന്ത്രിയുടെ മറുപടിയോടെ സ്പീക്കർ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

കെഎസ്‌യു സമരത്തെ പൊലീസ് തല്ലിച്ചതച്ചെന്നു ഹൈബി ഈഡൻ; വടിയും കല്ലുമായി വന്നു പ്രവർത്തകർ പൊലീസിനെ ആക്രമിച്ചെന്നു മുഖ്യമന്ത്രി; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തിയ കെഎസ്‌യു പ്രവർത്തകരെ പൊലീസ് അന്യായമായി ആക്രമിച്ചെന്നുകാട്ടി ഹൈബി ഈഡൻ എംഎൽഎ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി. സമാധാനപരമായി സമരം ചെയ്ത പ്രവർത്തകരെ പൊലീസ് അക്രമിക്കുകയായിരുന്നുവെന്നും പെൺകുട്ടികളെ പുരുഷ പൊലീസുകാർ മർദ്ദിക്കുകയും സഭയിൽ പറയാൻ കൊള്ളാത്ത ഭാഷയിൽ അസഭ്യം പറയുകയും ചെയ്തതായി ഹൈബി ഈഡൻ ആരോപിച്ചു.

എന്നാൽ വടിയും കല്ലുമായി കെഎസ്‌യു പ്രവർത്തകർ പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. സംഭവത്തിൽ 12 പ്രവർത്തകർക്കും അഞ്ച് പൊലീസുകാർക്കും പരിക്കേറ്റു. കന്റോൺമെന്റ് സിഐ കെ ഇ ബൈജുവിനേറ്റ പരിക്ക് നേരത്തെ ഉണ്ടായിരുന്നതാണെന്ന അഭിപ്രായമില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ മറുപടിയോടെ സ്പീക്കർ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.