ചോദ്യോത്തരവേള റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം സ്പീക്കർ തള്ളി; മന്ത്രി മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷ ബഹളം

തുടർന്ന് ചോദ്യോത്തര വേള റദ്ദാക്കി അടിയന്തിര പ്രമേയം ചർച്ചചെയ്യണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം സ്പീക്കർ തള്ളി. ചോദ്യോത്തരവേള റദ്ദാക്കുന്ന കീഴ്വഴക്കം കേരളനിയമസഭയ്ക്കില്ലെന്നു സ്പീക്കർ പി ശ്രീരാമകൃഷ്ണൻ റൂളിങ് നൽകി.

ചോദ്യോത്തരവേള റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം സ്പീക്കർ തള്ളി; മന്ത്രി മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷ ബഹളം

വിവാദ പ്രസംഗ വിഷയത്തിൽ എം എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. വിഷയം സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയത്തിനു അനുമതി തേടിയതോടെയാണ് പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിഷേധം തുടങ്ങിയത്.

തുടർന്ന് ചോദ്യോത്തര വേള റദ്ദാക്കി അടിയന്തിര പ്രമേയം ചർച്ചചെയ്യണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം സ്പീക്കർ തള്ളിയതോടെ ബഹളം മൂർച്ഛിക്കുകയായിരുന്നു.

ചോദ്യോത്തരവേള റദ്ദാക്കുന്ന കീഴ്വഴക്കം കേരളനിയമസഭയ്ക്കില്ലെന്നു സ്പീക്കർ പി ശ്രീരാമകൃഷ്ണൻ റൂളിങ് നൽകി. വിഷയം ശൂന്യവേളയിൽ ചർച്ചചെയ്യാമെന്നും സ്പീക്കർ അറിയിച്ചു.

Story by