കണ്ണൂരിലെ പരസ്യക്കശാപ്പ്; റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ; നടപടി കണ്ണൂർ ഡിസിസിയുടെ റിപ്പോർട്ട് പ്രകാരം

കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അധ്യക്ഷൻ എം എം ഹസനാണ് റിജിലിനെ സംഘടനയിൽ നിന്നും പുറത്താക്കിയ കാര്യം അറിയിച്ചത്. ഉത്തരമൊരു പ്രതിഷേധ രീതി അം​ഗീകരിക്കാൻ കഴിയില്ലെന്നും അത് കോൺ​ഗ്രസ് നയമല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനെ അപലപിക്കുന്നതായും സംഘപരിവാറിനെതിരായ കോൺ​ഗ്രസ് പ്രതിഷേത്തിന്റെ മാറ്റ് കുറയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരിൽ പൊതുനിരത്തിൽ വച്ച് മാടിനെ പരസ്യമായി കശാപ്പ് ചെയ്ത സംഭവത്തിൽ മുൻ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റുമായ റിജിൽ മാക്കുറ്റിയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കെപിസിസിയുടേതാണ് നടപടി.

കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അധ്യക്ഷൻ എം എം ഹസനാണ് റിജിലിനെ സംഘടനയിൽ നിന്നും പുറത്താക്കിയ കാര്യം അറിയിച്ചത്. ഉത്തരമൊരു പ്രതിഷേധ രീതി അം​ഗീകരിക്കാൻ കഴിയില്ലെന്നും അത് കോൺ​ഗ്രസ് നയമല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനെ അപലപിക്കുന്നതായും സംഘപരിവാറിനെതിരായ കോൺ​ഗ്രസ് പ്രതിഷേത്തിന്റെ മാറ്റ് കുറയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ കണ്ണൂർ ഡിസിസിയോട് കെപിസിസി വിശദീകരണം തേടിയിരുന്നു. അവരുടെ മറുപടിയുടെ കൂടി അടിസ്ഥാനത്തിലാണ് നടപടി. ഉടൻ റിപ്പോർട്ട് നല്കണമെന്നാണ് നിർദേശം. ജിലിനെ കൂടാതെ മറ്റു രണ്ടു യൂത്ത് കോൺ​ഗ്രസ് നേതാക്കൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.