മലയാള മനോരമ സംഘടിപ്പിച്ച ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ധനസഹായമായി നല്‍കിയത് 18.5 ലക്ഷം; വരവുചെലവു കണക്കുകളും ഇല്ല

2013-14 വര്‍ഷത്തില്‍ 6,18,000 രൂപയും, 2014-15 വര്‍ഷത്തില്‍ അത്രയും തന്നെ തുകയും നല്‍കിയതായി മന്ത്രി വെളിപ്പെടുത്തി. 2015- 16 സാമ്പത്തിക വര്‍ഷത്തില്‍ 6,15,000 രൂപയാണ് മനോരമയ്ക്കു സര്‍ക്കാര്‍ ധനസഹായമായി നല്‍കിയിരിക്കുന്നത്.

മലയാള മനോരമ സംഘടിപ്പിച്ച ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ധനസഹായമായി നല്‍കിയത് 18.5 ലക്ഷം; വരവുചെലവു കണക്കുകളും ഇല്ല

മലയാള മനോരമ സംഘടിപ്പിച്ച ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റിനു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ധനസഹായമായി നല്‍കിയത് 18.5 ലക്ഷം രൂപ. നിയമസഭയില്‍ ഒ രാജഗോപാലിന്റെ ചോദ്യത്തിന് മന്ത്രി എ സി മൊയ്തീനാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

മുന്‍ സര്‍ക്കാരിന്റെ ഭരണകാലത്തു മലയാളമനോരമ സംഘടിപ്പിച്ച ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റിനു ഓരോ സാമ്പത്തിക വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ ധനസഹായകമായി എത്ര രൂപ നല്‍കി എന്നുള്ളതായിരുന്നു രാജഗോപാലിന്റെ ചോദ്യം. മലയാള മനോരമ സംഘടിപ്പിച്ച ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റിനു മൂന്നു ഘട്ടങ്ങളായി 1,851,000 രൂപ നല്‍കിയെന്നു എ സി മെണായ്തീന്‍ മറുപടി നല്‍കുകയായിരുന്നു.

2013-14 വര്‍ഷത്തില്‍ 6,18,000 രൂപയും, 2014-15 വര്‍ഷത്തില്‍ അത്രയും തന്നെ തുകയും നല്‍കിയതായി മന്ത്രി വെളിപ്പെടുത്തി. 2015- 16 സാമ്പത്തിക വര്‍ഷത്തില്‍ 6,15,000 രൂപയാണ് മനോരമയ്ക്കു സര്‍ക്കാര്‍ ധനസഹായമായി നല്‍കിയിരിക്കുന്നത്. തുക നല്‍കിയതു സംബന്ധിച്ചു ബന്ധപ്പെട്ട സ്ഥാപനം വരവ് ചെലവ് സ്‌റ്റേറ്റ് മെന്റ് നല്‍കിയിട്ടുണ്ടോ എന്നും അതില്ലെങ്കിില്‍ തുക തിരിച്ചു പിടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്നും രാജഗോപാല്‍ ചോദിച്ചിരുന്നു.

വരവു ചെലവു കണക്കുകള്‍ മനോരമയുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല എന്ന മറുപടിയാണ് മന്ത്രി നല്‍കിയിരിക്കുന്നത്. കായിക യുവജനകാര്യ ഡയറക്ടറേറ്റില്‍ നിന്നും പ്രൊപ്പോസല്‍ ലഭിക്കുന്ന മുറയ്ക്കു തുക തിരിച്ചു പിടിക്കുന്നതിനു നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും മന്ത്രി ംേചാദ്യത്തിനുത്തരമായി പറഞ്ഞു.

സമാനമായ രീതിയില്‍ മറ്റു മാധ്യമങ്ങള്‍ സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റുകള്‍കള്‍ക്കു ധനസഹായം അനുവദിക്കുമോ എന്ന ചോദ്യത്തിനു ഇപ്പോള്‍ വ്യക്തമാക്കാനാകില്ല എന്ന മറുപടിയും മന്ത്രി നല്‍കയിട്ടുണ്ട്.