വിഴിഞ്ഞത്തിൽ വിശദീകരണവുമായി ഉമ്മൻചാണ്ടി: അദാനിയെ വഴിവിട്ടു സഹായിച്ചിട്ടില്ല; സിഎജി റിപ്പോർട്ടിലെ പരിശോധന എത്രയും വേ​ഗം നടത്തണം

വിഴിഞ്ഞം തുറമുഖ പദ്ധതി സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധമെന്നായിരുന്നു നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ. നിർമാണ കാലാവധി 10 വർഷം കൂട്ടിനൽകിയത് നിയമവിരുദ്ധമാണെന്നും ഇതിലൂടെ 29,217 ​കോടിയുടെ അധികവരുമാനം അദാനിക്കു കിട്ടുമെന്നും സിഎജി റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ഉമ്മൻചാണ്ടി രം​ഗത്തെത്തിയത്.

വിഴിഞ്ഞത്തിൽ വിശദീകരണവുമായി ഉമ്മൻചാണ്ടി: അദാനിയെ വഴിവിട്ടു സഹായിച്ചിട്ടില്ല; സിഎജി റിപ്പോർട്ടിലെ പരിശോധന എത്രയും വേ​ഗം നടത്തണം

വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിലെ ​ഗുരുതരമായ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ വിശദീകരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പദ്ധതിയിലെ കരാറിലൂടെ അദാനിയെ വഴിവിട്ടു സഹായിച്ചിട്ടില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കരാർ കാലാവധി നീട്ടി നൽകിയതിൽ അപാകതയില്ലെന്നും അത് ഏകപക്ഷീയ തീരുമാനമല്ലെന്നും ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

സിഎജി റിപ്പോർട്ടിലെ പരിശോധന എത്രയും വേ​ഗം നടത്തണം. എന്നാൽ റിപ്പോർട്ടിൽ നോട്ടപ്പിശകുണ്ട്. കരാർ നൽകിയ ശേഷം അന്തിമ കരടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. കരാർ കാലാവധി നീട്ടിനൽകാനുള്ള തീരുമാനം എടുത്തത് ഏകപക്ഷീയമല്ലെന്നും 40 വർഷമാക്കിയതിൽ ക്രമക്കേടില്ലെന്നുമാണ് ഉമ്മൻചാണ്ടിയുടെ വാദം. നിർമാണ കാലയളവ് ഉൾപ്പെടെയാണ് ഈ 40 വർഷമെന്നും ഉമ്മൻചാണ്ടി പറയുന്നു.

വിഴിഞ്ഞം പദ്ധതി കുളച്ചൽ പദ്ധതിയുമായി താരതമ്യം ചെയ്യാനാവില്ല. കുളച്ചിലിന്റെ എസ്റ്റിമേറ്റ് ആവുകയോ ടെൻഡർ വിളിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ത്തന്നെ വിഴിഞ്ഞത്തെ അപേക്ഷിച്ച് ചെലവ് കുറവാണ് കുളച്ചലിനെന്ന വാദത്തിനു പ്രസക്തിയില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

വിഴിഞ്ഞം തുറമുഖ പദ്ധതി സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധമെന്നായിരുന്നു നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ. നിർമാണ കാലാവധി 10 വർഷം കൂട്ടിനൽകിയത് നിയമവിരുദ്ധമാണെന്നും ഇതിലൂടെ 29,217 ​കോടിയുടെ അധികവരുമാനം അദാനിക്കു കിട്ടുമെന്നും സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.

20 വർഷം കൂടി വേണമെങ്കിൽ അധികം നൽകാവുന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ട്, ഇങ്ങനെ ചെയ്താൽ അദാനി ​ഗ്രൂപ്പിനു 61095 കോടിയുടെ അധികവരുമാനം കിട്ടുമെന്നും മുന്നറിയിപ്പു നൽകുന്നു. കരാർ കാലാവധി 40 വർഷമാക്കിയത് സംസ്ഥാന താൽപര്യം ഹനിക്കുന്നതാണ്. 283 കോടി രൂപ അദാനിക്ക് അധികമായി നൽകേണ്ടി വന്നു. ഇത് അദാനിക്ക് അധിക സാമ്പത്തിക നേട്ടമായെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.