ഹൈക്കോടതി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയ വൃദ്ധന്‍ മരിച്ചു

കൊല്ലം മുളവന സ്വദേശി കെ എല്‍ ജോണ്‍സണ്‍ ആണ മരിച്ചത്. അദാലത്തിനായാണ് ഇയാല്‍ കോടതിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു

ഹൈക്കോടതി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയ വൃദ്ധന്‍ മരിച്ചു

ഹൈക്കോടതി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും താഴേക്കു ചാടിയ വൃദ്ധന്‍ മരിച്ചു. കൊല്ലം മുളവന സ്വദേശി കെ എല്‍ ജോണ്‍സനാണ്(76) മരിച്ചത്. അദാലത്തിനായി കോടതിയിലെത്തിയതാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

അഭിഭാഷകനെ കാണാനായി എത്തിയതാണെന്നും പ്രവേശന കവാടത്തിലെ സെക്യൂരിറ്റിയെ അറിയിച്ച ശേഷമാണു കോടതി കെട്ടിടത്തിന്റെ മുകളിലേക്ക് ജോണ്‍സണ്‍ കയറിപ്പോയത്. അദ്ദേഹം രജിസ്റ്ററിലും പേരെഴുതിയിരുന്നു.

ഏഴാം നിലയിലെ പാരപ്പെറ്റില്‍ കയറിനിന്ന ശേഷം താഴേക്കു ചാടുകയായിരുന്നു. കണ്ടുനിന്ന പലരും പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും ജോണ്‍സണ്‍ വഴിങ്ങിയില്ല. ഹൈക്കോടതിയിലെ സുരക്ഷാസംഘം ജോണ്‍സനെ ഉടന്‍ തന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹത്തിന്റെ കൈകാലുകള്‍ അറ്റുപോയ നിലയിലാണ്.തലയ്ക്കും ഗുരുതര പരിക്കുണ്ട്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയിലേക്ക് നയിച്ച കാരണവും കൂടുതല്‍ വിവരങ്ങളും വ്യക്തമല്ല.