ആറ്റിങ്ങലിൽ വയോധികനെ തെരുവുനായ കടിച്ചുകൊന്നു

ആറ്റിങ്ങല്‍ കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണന്‍ (86) ആണ് തെരുവ് നായകളുടെ ആക്രമത്തില്‍ മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കുഞ്ഞികൃഷ്ണനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ പാടത്ത് തെരുവുനായയുടെ ക്രൂരമായ ആക്രമണത്തെ തുടർന്ന് തിരിച്ചറിയാനാകാത്ത നിലയിലുമായിരുന്നു മൃതദേഹം.

ആറ്റിങ്ങലിൽ വയോധികനെ തെരുവുനായ കടിച്ചുകൊന്നു

ആറ്റിങ്ങലിൽ വയോധികനെ തെരുവുനായ കടിച്ചു കാെന്നു. ആറ്റിങ്ങല്‍ കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണന്‍ (86) ആണ് തെരുവ് നായകളുടെ ആക്രമത്തില്‍ മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. കുഞ്ഞികൃഷ്ണനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ പാടത്ത് തെരുവുനായയുടെ ക്രൂരമായ ആക്രമണത്തെ തുടർന്ന് തിരിച്ചറിയാനാകാത്ത നിലയിലുമായിരുന്നു മൃതദേഹം.

വലതുകൈകളും മുഖവും പൂർണമായും കടിച്ചുകീറി വികൃതമാക്കിയിരുന്നു. ഇതുകൂടാതെ തോളിലും കഴുത്തിലും കടിയേറ്റിട്ടുണ്ട്. മൃതദേഹത്തിന്റെ പത്തുമീറ്റർ ചുറ്റളവിൽ ചോരപ്പാടുകളും കണ്ടിരുന്നു.

എന്നാൽ ഇതിനുമുമ്പ് ഈ പ്രദേശത്ത് കാര്യമായ തെരുവുനായ പ്രശ്നമുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. കുഞ്ഞികൃഷ്ണൻ സ്ഥിരമായി നടന്നുവരാറുള്ള വഴിയിൽവച്ചു തന്നെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മൃതദേഹം ചിറയിൻകീഴ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.