തൃക്കടവൂർ ക്ഷേത്രത്തിൽ ആർഎസ്എസ് ആയുധപരിശീലനമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ; നടപടിയെടുക്കാതെ ദേവസ്വം ബോർഡും സർക്കാരും

2014 മെയ് ഇരുപതിന്‌ സമർപ്പിക്കപ്പെട്ട രേണുഗോപാലിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ ഗൗരവകരമാണ്. ക്ഷേത്ര കോംബൗണ്ടിനുള്ളിൽ ആർഎസ്എസ് ശാഖ നടത്തുന്നതായും ആയുധപരിശീലനം നടത്തുന്നതായും റിപ്പോർട്ടിലുണ്ട്. ദേവസ്വം ബോർഡിനെ തൃണവൽക്കരിച്ചുകൊണ്ട് ക്ഷേത്രഭരണം നടത്തുന്ന 'ക്ഷേത്ര ഉപദേശക സമിതി' ആർഎസ്എസ് നിയന്ത്രണത്തിലുള്ള സംവിധാനമാണ്. കുപ്രസിദ്ധമായ കടവൂർ ജയൻ വധക്കേസിലെ പ്രതിയുൾപ്പെടെ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ക്ഷേത്ര ഉപദേശക സമിതിയിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

തൃക്കടവൂർ ക്ഷേത്രത്തിൽ ആർഎസ്എസ് ആയുധപരിശീലനമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ; നടപടിയെടുക്കാതെ ദേവസ്വം ബോർഡും സർക്കാരും

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കൊല്ലം ജില്ലയിലെ തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിൽ ആർഎസ്എസ് ആയുധപരിശീലനം നടത്തുന്നുവെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ. ഓംബുഡ്സ്മാന്റെയും വിജിലൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗവും ആർഎസ്എസ് ആയുധപരിശീലനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2014ൽ ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ദേവസ്വം ബോർഡോ സർക്കാരോ യാതൊരു വിധ നടപടിയും നാളിതുവരെയായി സ്വീകരിച്ചിട്ടില്ല.

ക്ഷേത്രത്തിലെ ആർഎസ്എസ് ഇടപെടലുകൾ സംബന്ധിച്ച് അന്വേഷണം നടത്തിയ ദേവസ്വം ഓംബുഡ്‌സ്മാൻ ക്ഷേത്രത്തിൽ ആർഎസ്എസ് ആയുധപരിശീലനം നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതിനു ആധാരമായത് വിജിലൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗം സൗത്ത് സോൺ വിജിലൻസ് ഓഫീസറായിരുന്ന ബി എൽ രേണുഗോപാൽ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ആയിരുന്നു.

2014 മെയ് ഇരുപതിന്‌ സമർപ്പിക്കപ്പെട്ട രേണുഗോപാലിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ ഗൗരവകരമാണ്. ക്ഷേത്ര കോംബൗണ്ടിനുള്ളിൽ ആർഎസ്എസ് ശാഖ നടത്തുന്നതായും ആയുധപരിശീലനം നടത്തുന്നതായും റിപ്പോർട്ടിലുണ്ട്. ദേവസ്വം ബോർഡിനെ തൃണവൽക്കരിച്ചുകൊണ്ട് ക്ഷേത്രഭരണം നടത്തുന്ന 'ക്ഷേത്ര ഉപദേശക സമിതി' ആർഎസ്എസ് നിയന്ത്രണത്തിലുള്ള സംവിധാനമാണ്. കുപ്രസിദ്ധമായ കടവൂർ ജയൻ വധക്കേസിലെ പ്രതിയുൾപ്പെടെ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ക്ഷേത്ര ഉപദേശക സമിതിയിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്ര ഉപദേശക സമിതി, അതായത് ആർഎസ്എസ് ക്ഷേത്ര കോംബൗണ്ടിനകത്തെ കെട്ടിടത്തിലെ മുറികൾ കയ്യടക്കി വച്ചിരിക്കുന്നു. ക്ഷേത്ര ഉപദേശക സമിതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടക്കുന്നതായും കണ്ടെത്തലുണ്ട്.

Image Title


ദേവസ്വം ബോർഡിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെങ്കിലും സർക്കാർ മാറി. ഇരുവരും ഇതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ക്ഷേത്രങ്ങളിലെ ശാഖകൾ അവസാനിപ്പിക്കാൻ നടപടിയെടുക്കുമെന്ന് ദേവസ്വം മന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും തൃക്കടവൂരിൽ കാര്യങ്ങളെല്ലാം സംഘപരിവാർ നിയന്ത്രണത്തിലാണ്. തൃക്കടവൂർ ക്ഷേത്രത്തിൽ ദിനവും ശാഖ നടക്കുന്നതായി ബിജെപി നേതാവ് സമ്മതിക്കുന്നതിന്റെ ഒളികാമറ ദൃശ്യം നാരദാ ന്യൂസ് പുറത്തുവിട്ടിരുന്നു.

Read More >>