സ്റ്റോപ്പ് മെമ്മോയ്ക്കു പുല്ലുവില: കൊച്ചിയിലെ ഒബ്റോണ്‍ മാളിനു പൂട്ടുവീണു; സുരക്ഷാ സംവിധാനങ്ങളില്ലെന്നു കണ്ടെത്തൽ

മാളിൽ ഈമാസം 16നു നടന്ന തീപ്പിടത്തെ തുടർന്നു നടന്ന പരിശോധനയിൽ ഇവിടെ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങൾ മാളിലൊരുക്കാനും അതുവരെ അടച്ചിടണമെന്നും ആവശ്യപ്പെട്ടായിരുന്നു കോർപറേഷൻ അധികൃതർ സ്റ്റോപ് മെമ്മോ നൽകിയിരുന്നത്. എന്നാൽ സ്റ്റോപ് മെമ്മോ അവ​ഗണിച്ചും സ്ഥാപനം പ്രവർത്തിക്കുകയായിരുന്നു.

സ്റ്റോപ്പ് മെമ്മോയ്ക്കു പുല്ലുവില: കൊച്ചിയിലെ ഒബ്റോണ്‍ മാളിനു പൂട്ടുവീണു; സുരക്ഷാ സംവിധാനങ്ങളില്ലെന്നു കണ്ടെത്തൽ

കൊച്ചിയിലെ പ്രശസ്തമായ ഒബ്റോണ്‍ മാൾ കോർപറേഷൻ അധികൃതർ അടച്ചുപൂട്ടി. കോർപറേഷൻ നൽകിയ സ്റ്റോപ്പ് മെമ്മോ അവ​ഗണിച്ചു പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി. സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിലായിരുന്നു കോർപറേഷൻ സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നത്.

മാളിൽ ഈമാസം 16നു നടന്ന തീപ്പിടത്തെ തുടർന്നു നടന്ന പരിശോധനയിൽ ഇവിടെ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങൾ മാളിലൊരുക്കാനും അതുവരെ അടച്ചിടണമെന്നും ആവശ്യപ്പെട്ടായിരുന്നു കോർപറേഷൻ അധികൃതർ സ്റ്റോപ് മെമ്മോ നൽകിയിരുന്നത്.

എന്നാൽ സ്റ്റോപ് മെമ്മോ അവ​ഗണിച്ചും സ്ഥാപനം പ്രവർത്തിക്കുകയായിരുന്നു. ഇതോടെ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടുകയും ഇതേക്കുറിച്ച് കോർപറേഷനിൽ നിന്നും വിശദീകരണം തേടുകയും ചെയ്തു. ഇതോടെ, കോർപറേഷൻ അധികൃതർ നേരിട്ടെത്തി മാൾ പൂട്ടിക്കുകയായിരുന്നു. മാൾ അടപ്പിച്ചതടക്കം ഇതുവരെ കൈക്കൊണ്ട എല്ലാ നടപടികളും കോർപറേഷൻ സെക്രട്ടറി തന്നെ ഹൈക്കോടതിയിൽ നേരിട്ടെത്തി ഹാജരായി വിശദീകരിക്കുകയും ചെയ്തു.

മാളിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ അടിയന്തരമായി പരിഹരിക്കണമെന്നു അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, മാളുകളിൽ കോർപറേഷൻ അധികൃതരും അ​ഗ്നിശമന സേനയും ചേർന്ന് സുരക്ഷാ പരിശോധന നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കോടതി ഇടപടെലിനെ തുടർന്ന് നാളെ തന്നെ മാളുകളിൽ കോർപറേഷൻ അധികൃതരും അ​ഗ്നിശമന സേനയും പരിശോധന നടത്തും.

ഒബ്‌റോണ്‍ മാളിലെ നാലാം നിലയിലാണ് കഴിഞ്ഞയാഴ്ച തീപ്പിടുത്തമുണ്ടായത്. ഫുഡ് കോര്‍ട്ടിലെ ഭക്ഷണശാലകളിലൊന്നില്‍ നിന്നാണ് അ​ഗ്നിബാധയുണ്ടായതെന്നാണ് നി​ഗമനം.