കറവ വറ്റിയ പശുക്കളെ സന്യാസിമാരുടെ ആശ്രമങ്ങളില്‍ എത്തിക്കാന്‍ ഓ രാജഗോപാലിന്റെ ആഹ്വാനം; കൈയടിച്ച് കടകംപള്ളി സുരേന്ദ്രന്‍

ഗവർണർ പി സദാശിവം കൂടി ഇരിക്കുന്ന വേദിയിലാണ് രാജഗോപാല്‍ പശു സംരക്ഷണത്തിന്റെ നൂതന ആശയം അവതരിപ്പിച്ചതും. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒ രാജഗോപാലിന്റെ പ്രസ്താവനയെ ആശ്വാസകരമാണെന്നാണ് അഭിപ്രായപ്പെട്ടത്.

കറവ വറ്റിയ പശുക്കളെ സന്യാസിമാരുടെ ആശ്രമങ്ങളില്‍ എത്തിക്കാന്‍ ഓ രാജഗോപാലിന്റെ ആഹ്വാനം; കൈയടിച്ച് കടകംപള്ളി സുരേന്ദ്രന്‍

കറവ വറ്റിയ പശുക്കളെക്കുറിച്ച് ആശങ്ക വേണ്ടെന്നു സംസ്ഥാനത്തെ ഏക ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ ഉറപ്പ്. പ്രായമായി കറവ വറ്റിയ പശുക്കളെ സന്യാസികളുടെ ആശ്രമത്തില്‍ എത്തിച്ചാല്‍ മതിയെന്നും അവര്‍ പരിപാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ക്ഷീരവകുപ്പു സംഘടിപ്പിച്ച ലോക ക്ഷീര ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.


ഗവര്‍ണര്‍ പി സദാശിവമാണ് ക്ഷീര സമ്മേളനത്തിന്റെ ഉസ്ഘാടനം നിര്‍വ്വഹിച്ചത്. അദ്ദേഹം കൂടി ഇരിക്കുന്ന വേദിയിലാണ് രാജഗോപാല്‍ പശു സംരക്ഷണത്തിന്റെ നൂതന ആശയം അവതരിപ്പിച്ചതും. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒ രാജഗോപാലിന്റെ പ്രസ്താവനയെ ആശ്വാസകരമാണെന്നാണ് അഭിപ്രായപ്പെട്ടത്.


താന്‍ യുവാവായിരുന്നപ്പോള്‍ വൈകുന്നേരങ്ങളില്‍ പുസ്തകം വായിക്കുന്നതിനു പകരം പശുക്കളെ നോക്കുവാനായിരുന്നു തന്റെ അച്ഛന്‍ ആവശ്യപ്പെട്ടിരുന്നതെന്നു ഗവര്‍ണര്‍ പബി സദാശിവം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കാലിത്തീറ്റ കൈകൊണ്ടിളക്കി സ്‌നേഹത്തോടെ കാലികളുടെ വകയിലേക്കു നീക്കിക്കൊടുക്കണമെന്നാണ് അച്ഛന്‍ തന്നെ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്ഷൗരോത്പാദനം വെറും ധന സമ്പാദന മാര്‍ഗ്ഗമല്ലെന്നും സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.