മംഗളത്തിന് പൂട്ടുവീഴുമോ? അശ്ലീലത്തിനെതിരേ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷനു പരാതി

എ കെ ശശീന്ദ്രന്റേതെന്ന പേരില്‍ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത് അശ്ലീലവും നിയമവിരുദ്ധവുമാണെന്ന് കാട്ടിയാണ് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാന്‍ പരാതി നല്‍കിയത്. ഗുരുതരമായ നിയമലംഘനമാണെന്ന് കണ്ടെത്തിയാല്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും.

മംഗളത്തിന് പൂട്ടുവീഴുമോ? അശ്ലീലത്തിനെതിരേ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷനു പരാതി

മംഗളം ടെലിവിഷനെതിരേ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന് പരാതി. എ കെ ശശീന്ദ്രന്റേതെന്ന പേരില്‍ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത് അശ്ലീലവും നിയമവിരുദ്ധവുമാണെന്ന് കാട്ടിയാണ് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാന്‍ പരാതി നല്‍കിയത്. കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്‌സ് റെഗുലേഷന്‍ ആക്ടിന്റെ ലംഘനമാണ് മംഗളം ടെലിവിഷന്‍ നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ചാനല്‍ ഡയറക്ടര്‍മാരുടെ കൂട്ടായ്മയാണ് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്‍. ചാനലുകളുടെ ഉള്ളടക്കം സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ 2011 ലാണ് ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലയിന്റ് കൗണ്‍സില്‍ [ ബിസിസിസി ] രൂപീകരിച്ചത്. ഇന്ത്യന്‍ ചാനല്‍ ചരിത്രത്തിലെ നാഴികക്കല്ലായ നടപടിയായിരുന്നു ഇത്. ബിസിസിസിയുടെ നിര്‍ദേശങ്ങളും നിയമങ്ങളും അനുസരിക്കാത്ത ചാനലുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഐബിഎഫിന് സാധിക്കും. അതിനാലാണ് മംഗളത്തിനെതിരേ നടപടിയാവശ്യപ്പെട്ട് കൗണ്‍സിലില്‍ പരാതിയെത്തിയത്.

ഗുരുതരമായ നിയമലംഘനമാണ് നടത്തിയതെന്ന് കണ്ടെത്തിയാല്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഐബിഎഫിനു കഴിയും. എഡിറ്റ് ചെയ്ത ശബ്ദരേഖ പ്രചരിപ്പിച്ചു എന്ന മുജീബ് റഹ്മാന്‍റെ പരാതിയെത്തുടർന്ന് സൈബര്‍ കുറ്റകൃത്യത്തിലെ വകുപ്പുകള്‍ ചുമത്തി സിഇഒ അജിത്കുമാറുള്‍പ്പെടെയുള്ളവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു ശേഷമാണ് മുജീബ് പരാതിയുമായി ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷനെ സമീപിച്ചത്.

Read More >>