വികല ലൈം​ഗിക ബോധം മുതലെടുക്കുന്ന വ്യാജ വൈദ്യന്റെ പരസ്യം; വനിത ചീഫ് എഡിറ്റർ പ്രേമ മാമ്മൻ മാത്യുവിനും എം.എം.പബ്ലിക്കേഷൻസ് ഡയറക്ടർക്കും പ്രസാധകനും ജാമ്യമില്ലാ വാറണ്ട്

1954ലെ ഡ്രഗ്സ് &മാജികൽ റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്മെന്റ്) നിയമമനുസരിച്ച് വന്ധ്യത, ലൈംഗികശേഷിക്കുറവ്, സ്തന രൂപവും വളർച്ചയും തുടങ്ങി 54 ഇനം രോഗങ്ങൾക്കുള്ള ചികിത്സയും മരുന്നും അതു പോലെ തന്നെ ലൈംഗികസംതൃപ്തി പ്രദാനം ചെയ്യുന്നതിനായുള്ള ക്ഷമതാവർദ്ധനവിനുള്ള ചികിത്സയും മരുന്നും പരസ്യം ചെയ്യുന്നത് ശിക്ഷാർഹമാണ്.

വികല ലൈം​ഗിക ബോധം മുതലെടുക്കുന്ന വ്യാജ വൈദ്യന്റെ പരസ്യം; വനിത ചീഫ് എഡിറ്റർ പ്രേമ മാമ്മൻ മാത്യുവിനും 
എം.എം.പബ്ലിക്കേഷൻസ് ഡയറക്ടർക്കും പ്രസാധകനും ജാമ്യമില്ലാ വാറണ്ട്

ലൈം​ഗിക ശേഷി ഉണർത്തൽ ലൈം​ഗിക അവയവങ്ങളുടെ വലുപ്പം കൂട്ടൽ തുടങ്ങിയവ വാ​ഗ്ദാനം ചെയ്തുള്ള വ്യാജമരുന്നിന്റെ പരസ്യം പ്രസിദ്ധീരിച്ച കേസിൽ വനിത ചീഫ് എഡിറ്റർ പ്രേമ മാമ്മൻ മാത്യുവിനും പ്രസാധകനായ സജീവ് ജോർജ്, എം എം പബ്ലിക്കേഷൻസ് ഡയറക്ടർ കെ എ ജോർജ് എന്നിവർക്കും ജാമ്യമില്ലാ വാറണ്ട്. കേസിൽ കോടതിയിൽ ഹാജരാവാനുള്ള സമ്മൻസ് പലവട്ടം ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറണ്ട്. കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാവേണ്ടത്.

പൊതുപ്രവർത്തകനായ ഏലൂർ സ്വദേശി പ്രസാദ് കളത്തറ മാധവൻ,കെ.എം.പ്രസാദ് എന്നിവർ 'വനിത'യ്ക്കെതിരെ നൽകിയ കേസിൽ നാളെയാണു പ്രതികൾ ഹാജരാകേണ്ടത്. വൈദ്യരാജ് അശ്വിനികുമാർ എന്നയാളുടെ പരസ്യമാണ് വനിത പ്രസിദ്ധീകരിച്ചത്. ലൈംഗികശേഷിയുണർത്തുന്നതും ലൈംഗികാവയവങ്ങൾക്ക് വളർച്ചയേകുന്നതും എന്ന് അവകാശപ്പെടുന്ന ഔഷധങ്ങളാണ് അശ്വനികുമാർ വിൽക്കുന്നത്. അരപ്പേജ് കളർ പരസ്യത്തിനു 2.15 ലക്ഷം രൂപയാണു വനിത വാങ്ങിയിരുന്നത്. അതേസമയം പരസ്യം നൽകിയിരിക്കുന്ന വൈദ്യന്റെയോ സ്ഥാപനത്തിന്റെയോ വിലാസം പരസ്യത്തിലില്ല എന്നതും ശ്രദ്ധേയമായി.

മൂന്ന് മൊബൈൽ നമ്പറുകളാണ് പരസ്യത്തിലുള്ളത്. ഓർഡർ അനുസരിച്ച് മരുന്നുകൾ എത്തിച്ചു നൽകുകയാണ് രീതി. 1954ലെ ഡ്രഗ്സ് &മാജികൽ റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്മെന്റ്) നിയമമനുസരിച്ച് വന്ധ്യത, ലൈംഗികശേഷിക്കുറവ്, സ്തന രൂപവും വളർച്ചയും തുടങ്ങി 54 ഇനം രോഗങ്ങൾക്കുള്ള ചികിത്സയും മരുന്നും അതു പോലെ തന്നെ ലൈംഗികസംതൃപ്തി പ്രദാനം ചെയ്യുന്നതിനായുള്ള ക്ഷമതാവർദ്ധനവിനുള്ള ചികിത്സയും മരുന്നും പരസ്യം ചെയ്യുന്നത് ശിക്ഷാർഹമാണ്.


Image TitleRead More >>