വലിയ ഡാമുകള്‍ തുറക്കേണ്ട സ്ഥിതിയില്ല: മന്ത്രി എം.എം.മണി

വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം. മൂഴിയാർ ഡാം ഇന്ന് തുറക്കും. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

വലിയ ഡാമുകള്‍ തുറക്കേണ്ട സ്ഥിതിയില്ല: മന്ത്രി എം.എം.മണി

നിലവിൽ സംസ്ഥാനത്തെ വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ചെറിയ ഡാമുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല. വലിയ ഡാമുകളില്‍ ഇനിയും സംഭരണശേഷിയുണ്ട് എന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിലെ കാര്യങ്ങള്‍ താന്‍ വിലയിരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നാല് പേര്‍ മരിച്ചതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ പലയിടത്തും റോഡുകള്‍ തകര്‍ന്നതായി വിവരം ലഭിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. കക്കയം ഡാമിന്റെ ഷട്ടർ മൂന്നടിയായി ഉയർത്തി. നേരത്തെ 45 സെന്റിമീറ്റർ ആണ് തുറന്നിട്ടിട്ടുണ്ടായിരുന്നത്. വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം. മൂഴിയാർ ഡാം ഇന്ന് തുറക്കും. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം, കനത്ത മഴ പെയ്യുന്നതിനാൽ സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Read More >>