ദേശീയപാത പദവിയില്ല; സംസ്ഥാനത്ത് പൂട്ടിയ ബിയർ-വൈൻ പാർലറുകൾ തുറന്നുതുടങ്ങി

തിരുവനന്തപുരം - ചേർത്തല, കണ്ണൂർ -കുറ്റപ്പുറം പാതകളുടെ ദേശീയ പദവിയില്ലെന്നു കാണിച്ചു ബാറുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി അം​ഗീകരിച്ചിരുന്നു. ഇതെ തുടർന്ന് സംസ്ഥാനത്ത് പൂട്ടിയ ബിയർ-വൈൻ പാർലറുകൾ തുറന്നു. കോഴിക്കോട് നാലും കണ്ണൂരിൽ ഒരു ബിയർ-വൈൻ പാർലറും തുറന്നുകൊടുത്തു.

ദേശീയപാത പദവിയില്ല; സംസ്ഥാനത്ത് പൂട്ടിയ ബിയർ-വൈൻ പാർലറുകൾ തുറന്നുതുടങ്ങി

കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയിലുള്ള നാൽപതോളം ബിയർ-വൈൻ പാർലറുകൾ തുറന്നു പ്രവർത്തിക്കും. കണ്ണൂർ-കുറ്റിപ്പുറം, തിരുവനന്തപുരം- ചേർത്തല പാതകളുടെ ദേശീയ പദവി എടുത്തുകളഞ്ഞ് 2014-ൽ ദേശീയപാത അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ബാറുകൾ തുറക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് കണ്ണൂരും കോഴിക്കോടുമുള്ള മദ്യശാലകൾ തുറന്നു പ്രവർത്തനം തുടങ്ങി.

മാഹിയിൽ പൂട്ടിയ 32 ബാറുകളും ഹൈക്കോടതി ഉത്തരവിന്റെ പരിധിയിൽ ഉൾപ്പെടുമെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. ഈ ഭാ​ഗത്തിനു ദേശീയപാത പദവിയില്ലെന്നു കാണിച്ചു ബാറുടമകൾ സമർപ്പിച്ച ഹർജി അം​ഗീകരിക്കുകയായിരുന്നു. പൂട്ടിയ മദ്യശാലകളിൽ ലൈസൻസുള്ളവയ്ക്കു പ്രവർത്തനാനുമതി നൽകാൻ എക്സൈസിനോട് നിർദ്ദേശിച്ചിരുന്നു.

ഹൈക്കോടതി വിധിയുടെ ബലത്തില്‍ ബാറുടമകള്‍ ബാര്‍ ലൈസന്‍സിനായി എക്‌സൈസ് വകുപ്പിനെ സമീപിച്ചപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു വിജ്ഞാപനം വന്ന കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയുന്നത്. ബാര്‍ ഉടമകളുടെ അപേക്ഷ പരിശോധിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

ദേശീയപാത പദവി എടുത്തു കളഞ്ഞുള്ള ദേശീയപാത അതോറിറ്റിയുടെ 2014-ലെ വിജ്ഞാപനം ഉപയോഗിച്ചാണ് ബാര്‍ ഉടമകള്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധി തേടിയത്.