സംസ്ഥാനത്ത് പവര്‍ക്കട്ട് ഉണ്ടാവില്ലെന്നു മന്ത്രി; പുറത്തുനിന്നു വാങ്ങി പ്രതിസന്ധി പരിഹരിക്കും

ഏതു സാഹചര്യത്തിലും പവര്‍ക്കട്ട് ഒഴിവാക്കുകയാണ് സര്‍ക്കാരിന്റേയും വൈദ്യുതി ബോര്‍ഡിന്റേയും ലക്ഷ്യം. അതേസമയം, മഴയില്ലാത്തതിനാല്‍ ഡാമുകളില്‍ വെള്ളം കുറവാണെന്നത് സത്യമാണ്. അതുകൊണ്ടുതന്നെ വൈദ്യുതി ഉല്‍പാദനം കുറയുമെന്നുറപ്പാണ്. പുറമെനിന്നു വൈദ്യുതി കൊണ്ടുവരല്‍ മാത്രമാണ് ഇതിനു പരിഹാരമെന്നും അതിനുള്ള നടപടി കെഎസ്ഇബി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പവര്‍ക്കട്ട് ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. പ്രതിസന്ധി മറകടക്കാന്‍ പുറത്തുനിന്നു വൈദ്യുതി വാങ്ങാനാണ് തീരുമാനമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

ഏതു സാഹചര്യത്തിലും പവര്‍ക്കട്ട് ഒഴിവാക്കുകയാണ് സര്‍ക്കാരിന്റേയും വൈദ്യുതി ബോര്‍ഡിന്റേയും ലക്ഷ്യം. അതേസമയം, മഴയില്ലാത്തതിനാല്‍ ഡാമുകളില്‍ വെള്ളം കുറവാണെന്നത് സത്യമാണ്. അതുകൊണ്ടുതന്നെ വൈദ്യുതി ഉല്‍പാദനം കുറയുമെന്നുറപ്പാണ്. പുറമെനിന്നു വൈദ്യുതി കൊണ്ടുവരല്‍ മാത്രമാണ് ഇതിനു പരിഹാരമെന്നും അതിനുള്ള നടപടി കെഎസ്ഇബി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് ജനുവരിയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു. നിയന്ത്രണം ഒഴിവാക്കി പ്രതിസന്ധി അതിജീവിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.