ശബരിമല കലാപ ആഹ്വാനം; ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ കേസ്

മാധ്യമപ്രവർത്തകരൻ ഷൈബിൻ നന്മണ്ട നൽകിയ പരാതിയിലാണ് നടപടി.

ശബരിമല കലാപ ആഹ്വാനം; ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ കേസ്

ശബരിമലയിൽ കലാപത്തിന് ആഹ്വാനം ചെയ്തതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മാധ്യമപ്രവർത്തകരൻ ഷൈബിൻ നന്മണ്ട നൽകിയ പരാതിയിലാണ് നടപടി.

കലാപത്തിന്​ ആഹ്വാനം നൽകി, തന്ത്രിയുമായി ചേർന്ന്​ ഗൂഢാലോചന നടത്തി, സുപ്രീംകോടതി വിധിക്കെതിരെ സംസാരിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ്​ ശ്രീധരൻ പിള്ളക്കെതിരെ കേസെടുത്തിരിക്കുന്നത്​. ത​ന്നോട്​ ഉപദേശം ചോദിച്ചാണ്​ യുവതി പ്രവേശനമുണ്ടായാൽ ശബരിമല നടയടച്ചിടുമെന്ന്​ തന്ത്രി പറ​ഞ്ഞതെന്നായിരുന്നു ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ. കോഴിക്കോട്​ നടന്ന യുവമോർച്ച യോഗത്തിലായിരുന്നു ഇത്.

മാത്രമല്ല, ശബരിമലയിൽ സുപ്രീംകോടതി വിധിക്കെതിരെ നടന്ന സമരം ആസൂത്രണം ചെയ്തത് ബിജെപിയാണെന്നും ഇത് ബിജെപിക്ക് സുവർണാവസരമാണെന്നും ശ്രീധരൻ പിള്ള വെളിപ്പെടുത്തിയിരുന്നു. ബിജെപിയുടെ അജണ്ടയിൽ ഓരോരുത്തരായി വീണെന്നും ഈ അജണ്ട അനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കിയിരുന്നു. എന്നാൽ കലാപ ആസൂത്രണവുമായി ബന്ധപ്പെട്ട് ശ്രീധരൻ പിള്ളയ്ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

Read More >>