മൂന്നാറിലെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച കെട്ടിടങ്ങള്‍ പൊളിക്കണം

നിയമസഭാ ഉപസമിതിയുടേതാണ് നിര്‍ദേശം. വ്യവസ്ഥ ലംഘിച്ച പട്ടയങ്ങള്‍ റദ്ദാക്കാനും ശുപാര്‍ശയുണ്ട്.

മൂന്നാറിലെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച കെട്ടിടങ്ങള്‍ പൊളിക്കണം

മൂന്നാറിലെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച കെട്ടിടങ്ങള്‍ പൊളിക്കാന്‍ നിര്‍ദേശം. നിയമസഭാ ഉപസമിതിയുടേതാണ് നിര്‍ദേശം. വ്യവസ്ഥ ലംഘിച്ച പട്ടയങ്ങള്‍ റദ്ദാക്കാനും ശുപാര്‍ശയുണ്ട്. മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ നിയമസഭാ ഉപസമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറി.

മൂന്നാറിനു വേണ്ടി പ്രത്യേക പരിസ്ഥിതി വികസന അതോറിറ്റി ആറുമാസത്തിനകം രൂപീകരിക്കണമെന്നും നിര്‍ദേശമുണ്ട്. മൂന്നാറിലെ എല്ലാ നിര്‍മാണങ്ങളും പരിശോധിക്കുന്നതിനാണിത്. ഈ അതോറിറ്റി രൂപീകരിക്കുന്നതു വരെ കെട്ടിടനിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

നിശ്ചയിക്കപ്പെട്ടതിനേക്കാള്‍ ഉയരത്തില്‍ നിര്‍മിക്കുന്ന വാണിജ്യസ്ഥാപനങ്ങളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.


Read More >>