'ഇത് പച്ചക്കള്ളമാണ്'; മലപ്പുറത്തെക്കുറിച്ചുള്ള കുപ്രചരണത്തിന് മുൻ വിദേശകാര്യ സെക്രട്ടറിയുടെ മറുപടി

ബീഫ് വിഷയങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ കേരളത്തിനെതിരായി കനത്ത കുപ്രചാരണമാണ് നടന്നുവരുന്നത്. മലപ്പുറത്തിനെയും കേരളത്തെയും അവഹേളിക്കുന്ന തരത്തിൽ നിരവധി ട്വീറ്റുകൾ സോംനാഥിന്റേതായിട്ടുണ്ട്.

ഇത് പച്ചക്കള്ളമാണ്; മലപ്പുറത്തെക്കുറിച്ചുള്ള കുപ്രചരണത്തിന് മുൻ വിദേശകാര്യ സെക്രട്ടറിയുടെ മറുപടി

മലപ്പുറത്ത് മുസ്ലിങ്ങളല്ലാത്തവർക്ക് ഭൂമി വാങ്ങാൻ കഴിയില്ലെന്ന കുപ്രചരണത്തിനു മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവിന്റെ മറുപടി. ബെംഗളൂരു സ്വദേശിയായ സോംനാഥാണ് മലപ്പുറത്ത് മുസ്ലിങ്ങളല്ലാത്തവർക്ക് ഭൂമി വാങ്ങാൻ കഴിയില്ലെന്ന ആരോപണം ട്വീറ്റ് ചെയ്തത്. ഇത് പച്ചക്കള്ളമാണെന്നും താൻ മലപ്പുറത്തുകാരിയാണെന്നും നൂറുവർഷത്തിലധികമായി തന്റെ കുടുംബത്തിന് അവിടെ ഭൂമിയുണ്ടെന്നും നിരുപമ ട്വീറ്റ് ചെയ്തു. മലപ്പുറത്തെക്കുറിച്ച്‌ കാലങ്ങളായി ചിലർ വിദ്വേഷം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും നിരുപമ ഓർമിപ്പിക്കുന്നുണ്ട്.


Tweet

ബീഫ് വിഷയങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ കേരളത്തിനെതിരായി കനത്ത കുപ്രചാരണമാണ് നടന്നുവരുന്നത്. മലപ്പുറത്തിനെയും കേരളത്തെയും അവഹേളിക്കുന്ന തരത്തിൽ നിരവധി ട്വീറ്റുകൾ സോംനാഥിന്റേതായിട്ടുണ്ട്.

മലപ്പുറം മുണ്ടുപറമ്പിലെ മീമ്പാട്ടാണ് നിരുപമയുടെ ജനനം. വിദേശകാര്യ സെക്രട്ടറി പദവിക്കു പുറമെ ചൈനയിലെ ഇന്ത്യൻ അംബാസിഡറായും ശ്രീലങ്കയിലെ ഇന്ത്യൻ പ്രതിനിധിയായും നിരുപമ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാഷിംഗ്ടണിലും മോസ്കോയിലും ഇന്ത്യക്കുവേണ്ടി പ്രവർത്തിച്ച നിരുപമ, ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ജോയിന്റ് സെക്രട്ടറിയായും വിദേശകാര്യ വക്താവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഴുത്തുകാരി, ഗായിക എന്നീ നിലകളിലും ശ്രദ്ധേയയാണ് നിരുപമ.