നിലമ്പൂർ ചലച്ചിത്രളേയിൽ കമൽ പങ്കെടുക്കരുതെന്നു ജില്ലാ കളക്ടറുടെ നോട്ടീസ്

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ മുസ്‌ലിം ലീഗ് നൽകിയ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട പരാതി പരിഗണിച്ചാണ് കളക്ടർ നോട്ടീസ് നൽകിയത്.

നിലമ്പൂർ ചലച്ചിത്രളേയിൽ കമൽ പങ്കെടുക്കരുതെന്നു ജില്ലാ കളക്ടറുടെ നോട്ടീസ്

നിലമ്പൂരിൽ കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഐ​എ​ഫ്എ​ഫ്കെ​യു​ടെ പ്രാ​ദേ​ശി​ക ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ലിനു വിലക്ക്. കമലിനോടു മേളയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു ജില്ലാ കളക്ടർ നോട്ടീസ് നൽകി.

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ മുസ്‌ലിം ലീഗ് നൽകിയ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട പരാതി പരിഗണിച്ചാണ് കളക്ടർ നോട്ടീസ് നൽകിയത്.

നാളെ വൈകിട്ടു തുടങ്ങുന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് കമലിനെയാണ്. തുടർന്ന് ഉദ്ഘാടന ചിത്രമായി "മാൻഹോൾ' പ്രദർശിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞിരുന്നു.