യുവാവിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊന്ന സംഭവം; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് സനലിന്റെ ഭാര്യ

സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴും കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് അന്വേഷണ സംഘത്തിന് കാര്യമായ വിവരം ലഭിച്ചിട്ടില്ല.

യുവാവിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊന്ന സംഭവം; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് സനലിന്റെ ഭാര്യ

തര്‍ക്കത്തിനിടെ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തില്‍ ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നു. പ്രതിയായ ഹരികുമാര്‍ ഇതിനകം കേരളം വിട്ടുവെന്നാണ് സൂചന. പത്ത് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴും കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് അന്വേഷണ സംഘത്തിന് കാര്യമായ വിവരം ലഭിച്ചിട്ടില്ല. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘത്തിലെ ഒരു ടീം മധുരയിലേക്ക് തിരിച്ചിട്ടുണ്ട്. പത്ത് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും എത്രയും വേഗം അറസ്റ്റുണ്ടാകുമെന്നുമാണ് പൊലീസിന്റെ പ്രതികരണം.

അതേസമയം പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി പറഞ്ഞു. കേസില്‍ കുറ്റക്കാരനായ ഡിവൈഎസ്പിയെ പൊലീസ് സംരക്ഷിക്കുകയാണെന്നും അവര്‍ ആരോപിച്ചു.