നെയ്യാറ്റിൻകര കൊലപാതകം: പൊലീസിന് ​ഗുരുതര വീഴ്ച; ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല; സനൽ റോഡിൽ കിടന്നത് അര മണിക്കൂർ

എസ്ഐയും പാറാവുകാരനും സ്ഥലത്തെത്തിയെങ്കിലും ഇവർ പൊലീസ് വാഹനത്തിൽ സനലിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യറായില്ല.

നെയ്യാറ്റിൻകര കൊലപാതകം: പൊലീസിന് ​ഗുരുതര വീഴ്ച; ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല; സനൽ റോഡിൽ കിടന്നത് അര മണിക്കൂർ

നെയ്യാറ്റിൻകരയിൽ ഡി​വൈ​എ​സ്പി ബി ​ഹ​രി​കു​മാ​ർ റോ‍ഡിലേക്ക് തള്ളിയിട്ട് യുവാവിനെ കൊന്ന സംഭവത്തിൽ പൊലീസിന് ​ഗുരുതര വീഴ്ച. അപകടത്തിൽ പരിക്കേറ്റ്​ ​ഗുരുതരമായി പരിക്കേറ്റ സനൽകുമാർ അര മണിക്കൂറോളം റോ‍ഡിൽ കിടന്നതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. വാ​ഹ​ന​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ഒ​രാ​ൾ റോ​ഡി​ൽ ​കി​ട​ക്കു​ന്ന​താ​യി കേ​സി​ലെ പ്ര​തി​യാ​യ ഡി​വൈ​എ​സ്പി ത​ന്നെ​യാ​ണ് പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. സനലിനെ തള്ളിയിട്ട ശേഷം രക്ഷപെടുന്നതിനിടെയായിരുന്നു ഇത്.

തുടർന്ന് എസ്ഐയും പാറാവുകാരനും സ്ഥലത്തെത്തിയെങ്കിലും ഇവർ പൊലീസ് വാഹനത്തിൽ സനലിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യറായില്ല. ഈ സമയമെല്ലാം മരണത്തോടു മല്ലടിച്ച് സനൽ റോ‍ഡിൽ കിടക്കുകയായിരുന്നു. പിന്നീട് ആംബുലൻസ് എത്തിയാണ് സനലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ​ഗുരുതരമായി പരിക്കേറ്റ സനലിനെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു പിന്നീട് മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകുംവഴി മരണപ്പെടുകയായിരുന്നു.

കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ സനലിനെ രക്ഷിക്കാനാവുമായിരുന്നു. ഇതിനിടെ, ഇ​തി​നി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊലീ​സു​കാ​ർ ആം​ബു​ല​ൻ​സി​ൽ മാ​റി ക​യ​റു​ക​യും ചെ​യ്തു. പൊലീ​സ് സ്റ്റേ​ഷ​ന്‍റെ മു​ന്നി​ൽ ആം​ബു​ല​ൻ​സ് നി​റു​ത്തി​യാ​ണ് പൊ​ലീ​സു​കാ​ർ മാ​റി ക​യ​റി​യ​ത്. ഇതോടെ വീണ്ടും വൈകി. എ​ന്നാ​ൽ ആം​ബു​ല​ൻ​സ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റ്റി​യി​ല്ലെ​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് പൊ​ലീ​സു​കാ​ർ മാ​റി​ക​യ​റി​യ​തെ​ന്നു​മാ​ണ് എ​സ്ഐ​യു​ടെ വാദം.

കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇ​തു സം​ബ​ന്ധി​ച്ച് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഉ​ത്ത​ര​വി​റ​ക്കിയിരുന്നു. റൂ​റ​ൽ എ​സ്പി​യു​ടെ ശുപാ​ർ​ശ പ്ര​കാ​ര​മാ​യിരുന്നു ഡി​ജി​പി​യു​ടെ ന​ട​പ​ടി. കേ​സി​ലെ പ്ര​തി ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റി​ന്‍റെ പാ​സ്പോ​ർ​ട്ട് ക​ണ്ടു​കെ​ട്ടാ​ൻ നി​ർ​ദേ​ശ​മു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രേ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണു പാ​സ്പോ​ർ​ട്ട് ക​ണ്ടു​കെ​ട്ടു​ന്ന​ത്. സംഭവത്തിനു ശേഷം മുങ്ങിയ ഡിവൈഎസ്പിയെ ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മാത്രമല്ല, പല തവണ അച്ചടക്ക നടപടി നേരിട്ടിട്ടുള്ള ആളുമാണ്.

തിങ്കളാഴ്ച രാത്രി രാ​ത്രി ഒ​മ്പ​ത​ര​യ്ക്കാണ് സംഭവം. കൊ​ട​ങ്ങാ​വി​ള ജങ്ഷ​നി​ലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ വന്നതായിരുന്നു സനൽകുമാർ ഇവിടെ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത​തി​നെ​ച്ചൊ​ല്ലി ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റും സ​ന​ൽ​കു​മാ​റും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ട​യി​ൽ ഹ​രി​കു​മാ​ർ സ​ന​ലി​നെ പി​ടി​ച്ചു റോഡിലേക്കു ​ത​ള്ളി. ഈസമയം ഇതുവഴി വന്ന കാ​ർ സനലിനെ ഇ​ടി​ച്ചു​വീ​ഴ്ത്തുകയായിരുന്നു. ഉടൻ തന്നെ ഇവിടെനിന്നും ഓടി രക്ഷപെട്ട ഡിവൈഎസ്പിയെ പിന്നീട് സുഹൃത്തായ ധനകാര്യ സ്ഥാപന നടത്തിപ്പുകാരൻ തമിഴ്നാട്ടിലേക്കു കടക്കാൻ സഹായിക്കുകയായിരുന്നു. രാത്രി ഇയാളുടെ വീട്ടിൽ എത്തിയതായിരുന്നു ഡിവൈഎസ്പി. ഇയാളുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു ഹരികുമാർ. പൊലീസ് യൂണിഫോമിൽ അല്ലാത്തതിനാൽ സനലിന് ആളെ തിരിച്ചറിയാനായിരുന്നില്ല.

സം​ഭ​വ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റി​നെ​തി​രേ കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​നു പൊ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്. ഒ​ളി​വി​ൽ​പോ​യ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റി​നെ സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്യുകയും ചെയ്തു. വാ​ഹ​ന​മി​ടി​ച്ച് നി​ല​ത്തു​വീ​ണ സ​ന​ലി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ പോ​ലും ത​യാ​റാവാതെയാണ് ഡി​വൈ​എ​സ്പി ഓടിരക്ഷപെട്ടത്.

Read More >>