വേനൽ കനക്കുന്നു; നെയ്യാർ ഡാം വരൾച്ചയിലേക്ക്; കാളിപ്പാറ പദ്ധതിക്ക് ജലമെടുത്തത് തിരിച്ചടിയായി

കടുത്ത വേനലിനൊപ്പം കാളിപ്പാറ പദ്ധതിയിലേക്ക് ആവശ്യമായ ജലം നെയ്യാർ ഡാമിൽ നിന്നുകൊണ്ടുപോകുന്നതും വരൾച്ചയ്ക്ക് കാരണമായി.റിസർവോയർ പ്രദേശമായ കുമ്പിച്ചൽ കടവിൽ വെള്ളം വറ്റിയതിനെത്തുടർന്ന് കടത്ത് പൂർണമായും നിലച്ചു. കനത്ത ചളി മൂടിയിരിക്കുന്നതിനാൽ കടവിന് കുറുകെയുള്ള യാത്രയും ദുസ്സഹമായിരിക്കുകയാണ്.

വേനൽ കനക്കുന്നു; നെയ്യാർ ഡാം വരൾച്ചയിലേക്ക്; കാളിപ്പാറ പദ്ധതിക്ക് ജലമെടുത്തത് തിരിച്ചടിയായി

വേനൽ കനത്തതോടെ നെയ്യാർ ഡാം കനത്ത വരൾച്ചയിലേക്ക്. റിസർവോയറിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വരണ്ടുണങ്ങി. കടുത്ത വേനലിനൊപ്പം കാളിപ്പാറ പദ്ധതിയിലേക്ക് ആവശ്യമായ ജലം നെയ്യാർ ഡാമിൽ നിന്നുകൊണ്ടുപോകുന്നതും വരൾച്ചയ്ക്ക് കാരണമായി. ഡാം വറ്റിയതോടൊപ്പം പ്രദേശത്തെ കിണറുകളിലും ജലദൗർലഭ്യം അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്.

സമീപകാലത്ത് വച്ച് ഏറ്റവും കടുത്ത വരൾച്ചയാണ് നെയ്യാർ ഡാമിൽ അനുഭവപ്പെടുന്നത് എന്നാണ് പരിസരവാസികൾ പറയുന്നത്. വരൾച്ചയെക്കുറിച്ചോ ഡാമിലെ ജലത്തിന്റെ അളവിനെക്കുറിച്ചോ ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾ ബന്ധപ്പെട്ട അധികൃതർക്കോ കൃത്യമായ വിവരം നല്കാനില്ല.


അമ്പൂരിക്ക് സമീപം റിസർവോയർ പ്രദേശമായ കുമ്പിച്ചൽ കടവിൽ വെള്ളം വറ്റിയതിനെത്തുടർന്ന് കടത്ത് പൂർണമായും നിലച്ചു. കനത്ത ചളി മൂടിയിരിക്കുന്നതിനാൽ കടവിന് കുറുകെയുള്ള യാത്രയും ദുസ്സഹമായിരിക്കുകയാണ്. കടവിനപ്പുറം തെടുമലയിലെ ആദിവാസികൾ ഉൾപ്പെടെയുള്ളവർ ഏറെ ദുരിതത്തിലാണ്. ചെളിയുള്ള ഭാഗത്ത് മരത്തടികൾ ഇട്ട് ഇതിലൂടെയാണ് ഇവരുടെ സഞ്ചാരം.


കുമ്പിച്ചൽ കടവിൽ പാലം വേണമെന്നുള്ളത് ഏറെ നാളായുള്ള ആവശ്യമാണെന്നും തിരഞ്ഞെടുപ്പ് കാലത്തിനപ്പുറത്തേക്ക് ഇതിനെക്കുറിച്ച് ആരും ചർച്ചപോലും ചെയ്യാറില്ലെന്നും പ്രദേശവാസികൾ നാരദാ ന്യൂസിനോട് പ്രതികരിച്ചു. വേനൽകണക്കുന്നതിനെ ഏറെ ആശങ്കയോടെയാണ് ഇവർ നോക്കിക്കാണുന്നത്.

Read More >>