പൊലീസ് തലപ്പത്ത് വൻ അഴിച്ചു പണി; ടോമിൻ ജെ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത്

കോസ്റ്റൽ പൊലീസ് എഡിജിപിയായിരുന്ന ടോമിൻ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപി ആയി നിയമിച്ചു. പൊലീസ് ഹൗസിങ് എഡിജിപി ആയിരുന്ന ബൽറാം കുമാർ ഉപാധ്യായയെ ഹെഡ്ക്വാർട്ടേഴ്സിലേക്കാണ് മാറ്റിയിരിക്കുന്നത്. ഷെഫീൻ അഹമ്മദിനെ ആംഡ് പൊലീസ് ബറ്റാലിയനിൽ ഡിഐജിയായി നിയമിച്ചു.

പൊലീസ് തലപ്പത്ത് വൻ അഴിച്ചു പണി; ടോമിൻ ജെ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത്

സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി. കോസ്റ്റൽ പൊലീസ് എഡിജിപിയായിരുന്ന ടോമിൻ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപി ആയി നിയമിച്ചു.

പൊലീസ് ഹൗസിങ് എഡിജിപി ആയിരുന്ന ബൽറാം കുമാർ ഉപാധ്യായയെ ഹെഡ്ക്വാർട്ടേഴ്സിലേക്കാണ് മാറ്റിയിരിക്കുന്നത്. ഡിഐജി ഷെഫീൻ അഹമ്മദിനെ ആംഡ് പൊലീസ് ബറ്റാലിയനിലേക്കാണ് നിയമിച്ചിരിക്കുന്നത്.

ഹെഡ്ക്വാർട്ടേഴ്സ് എഡിജിപിയായിരുന്ന അനിൽകാന്തിന് വിജിലൻസ് എഡിജിപിയായാണ് സ്ഥാനമാറ്റം നൽകിയിരിക്കുന്നത്. എറണാകുളം റേഞ്ച് ഐജിയായിരുന്ന പി വിജയന് കോസ്റ്റൽ പോലീസിന്റെ ഐജിയായി അധിക ചുമതല നൽകി.

എസ്പി കാളിരാജ് മഹേഷ്കുമാറിനെ റെയിൽവേ എസ്പിയായി നിയമിച്ചു. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ അഡീഷണൽ അസി.ഇൻസ്പെക്ടർ ജനറൽ മുഹമ്മദ് ഷബീർ ഐപിഎസിനെ സിബിസിഐഡിയിലേക്കു മാറ്റി.

ജനുവരി 16നാണ് അവസാനമായി പൊലീസ് തലപ്പത്ത് മാറ്റങ്ങൾ വരുത്തിയത്. അന്ന് എഡിജിപി ശ്രീലേഖ, മുഹമ്മദ് യാസിന്‍, രാജേഷ് ദിവൻ ഉൾപ്പെടെയുള്ള പ്രമുഖർക്കായിരുന്നു മാറ്റം.