സംസ്ഥാനത്ത് നാല്പതിലധികം പുതിയ പഞ്ചായത്തുകള്‍ നിലവിൽ വരാൻ സാധ്യത

ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് തദ്ദേശ വകുപ്പ് സെക്രട്ടറി നിര്‍ദേശം നല്‍കി

സംസ്ഥാനത്ത് നാല്പതിലധികം പുതിയ പഞ്ചായത്തുകള്‍ നിലവിൽ വരാൻ സാധ്യത

സംസ്ഥാനത്ത് നാല്പതിലധികം പുതിയ പഞ്ചായത്തുകള്‍ നിലവിൽ വരാൻ സാധ്യത. 2011ലെ സെന്‍സസ് അനുസരിച്ച് വാര്‍ഡ് പുനര്‍നിര്‍ണയം പൂർത്തിയാകുന്നതോടെ പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടിവരുമെന്ന് തദ്ദേശവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തിയിരുന്നു. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് തദ്ദേശ വകുപ്പ് സെക്രട്ടറി നിര്‍ദേശം നല്‍കി. അതേ സമയം മുന്‍സിപ്പാലിറ്റികളും കോര്‍പറേഷനും രൂപീകരിക്കേണ്ടെന്നും തീരുമാനമുണ്ട്.