മദ്യനയം: വിനോദ സഞ്ചാര കേന്ദ്രത്തിൽ മദ്യമെത്തും; പൂട്ടിയ ​​​വി​​​ൽ​​​പ്പ​​​ന ശാ​​​ല​​​കളിൽ മ​​​ദ്യം ഉടൻ; മതമേലധ്യക്ഷന്മാരുടെ ആശങ്ക അസ്ഥാനത്തെന്ന് എക്സൈസ് മന്ത്രി

നേരത്തെ അടച്ചു പൂട്ടിയ ബാറുകളും ഔട്ട്ലറ്റുകളും തുറക്കാനുള്ള നടപടിയാണ് ആദ്യമുണ്ടാവുക. വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രത്യേക മേഖലകളാക്കി തിരിച്ച് അവിടെ മദ്യശാലകൾക്ക് അനുമതി നൽകുന്ന കാര്യം പരിഗണനയിലുണ്ട്. വിനോദ സഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് അനുസൃതമായി മദ്യനയം പരിഷ്‌ക്കരിക്കേണ്ടതാണെന്ന് ടൂറിസം-ധന വകുപ്പുകളും ശുപാർശ ചെയ്തിരുന്നു.

മദ്യനയം: വിനോദ സഞ്ചാര കേന്ദ്രത്തിൽ മദ്യമെത്തും; പൂട്ടിയ ​​​വി​​​ൽ​​​പ്പ​​​ന ശാ​​​ല​​​കളിൽ മ​​​ദ്യം ഉടൻ; മതമേലധ്യക്ഷന്മാരുടെ ആശങ്ക അസ്ഥാനത്തെന്ന് എക്സൈസ് മന്ത്രി

എൽഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം നിലവിൽ വരുമ്പോൾ നേരത്തെ അടച്ചു പൂട്ടിയ ബാറുകളും ഔട്ട്ലറ്റുകളും തുറക്കാനുള്ള സത്വര നടപടിയണ്ടാകും. വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രത്യേക മേഖലകളാക്കി തിരിച്ച് അവിടെ മദ്യശാലകൾക്ക് അനുമതി നൽകുന്ന കാര്യം പരിഗണനയിലുണ്ട്. നിലവാരം ഉറപ്പാക്കിയേ അനുമതി നൽകുകയുള്ളൂ. വിനോദ സഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് അനുസൃതമായി മദ്യനയം പരിഷ്‌ക്കരിക്കേണ്ടതാണെന്ന് ടൂറിസം-ധന വകുപ്പുകളും ശുപാർശ ചെയ്തിരുന്നു.

പുതിയ മദ്യനയം സംബന്ധിച്ച്‌ വ്യാഴാഴ്ച ചേരുന്ന എൽഡിഎഫ് യോഗത്തിൽ ധാരണയാകുമെന്നറിയുന്നു. അതേസമയം മദ്യശാലകൾക്ക് അനുമതി നൽകിയത് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. ഹൈക്കോടതി വിധിയെ എതിർക്കേണ്ട സാഹചര്യമില്ല. ഒരു പുതിയ മദ്യഷോപ്പും എൽഡിഎഫ് തുറന്നിട്ടില്ല എന്നും മതമേലധ്യക്ഷന്മാരുടെ ആശങ്ക അസ്ഥാനത്തെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

യുഡിഎഫ് കാലത്ത് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ശക്തമായിരുന്നില്ല എന്നാണ്‌ എൽഡിഎഫിന്റെ വിലയിരുത്തൽ. അത് ശക്തമാക്കുകയാണ് ആദ്യം ചെയ്യുക. പുതിയ മദ്യനയത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും- രാമകൃഷ്ണൻ വ്യക്തമാക്കി.

അതേസമയം ക​​​ണ്ണൂ​​​ർ കു​​​റ്റി​​​പ്പു​​​റം റോ​​​ഡും ചേ​​​ർ​​​ത്ത​​​ല മു​​​ത​​​ൽ ക​​​ഴ​​​ക്കൂ​​​ട്ടം വ​​​രെ​​​യു​​​ള്ള റോ​​​ഡും ദേ​​​ശീ​​​യ​​​പാ​​​ത​​​യ​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ഈ ​​​റോ​​​ഡു​​​ക​​​ളി​​​ലെ നിരവധി മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​​റ​​​ക്കാ​​​ൻ നടപടികൾ തുടരുന്നു. കോ​​​ട​​​തി വി​​​ധി​​​​​​ അനുകൂലമായതിനാലാണിത്. ഈ ​​​പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​രു​​​ന്നൂ​​​റോ​​​ളം മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന ശാ​​​ല​​​ക​​​ൾ​​​ക്കു തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ എ​​​ക്സൈ​​​സ് അ​​​നു​​​മ​​​തി കൊ​​​ടു​​​ത്തു വ​​​രു​​​ക​​​യാ​​​ണ്. ബി​​​യ​​​ർ വൈ​​​ൻ പാ​​​ർ​​​ല​​​റു​​​ക​​​ൾ, ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ൾ, ബി​​​വ​​​റേ​​​ജ​​​സ് മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ് ദേ​​​ശീ​​​യ​​​പാ​​​താ പ​​​ദ​​​വി ഇ​​​ല്ലാ​​​താ​​​യ​​​തോ​​​ടെ ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​ത്.