സംസ്ഥാനത്തെ ഭൂമി കൈയേറ്റം തടയാന്‍ പുതിയ നിയമം വരുന്നു; ട്രൈബ്യൂണല്‍ ഉടൻ രൂപീകരിക്കും

ആന്റി ലാൻഡ് ഗ്രാബ് ആക്ട് എന്നാണ് നിയമം അറിയപ്പെടുക. ഇതു സംബന്ധിച്ച് നിയമത്തിന് സാധുതയുണ്ടെന്ന് നിയമവകുപ്പ് ഉപദേശം നൽകി. നിയമത്തിന്റെ കരട് രൂപം റവന്യൂ വകുപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നാരദ ന്യൂസിനോടു പറഞ്ഞു.

സംസ്ഥാനത്തെ ഭൂമി കൈയേറ്റം തടയാന്‍ പുതിയ നിയമം വരുന്നു; ട്രൈബ്യൂണല്‍ ഉടൻ രൂപീകരിക്കും

സംസ്ഥാനത്തെ ഭൂമി കൈയേറ്റം തടയാന്‍ പുതിയ നിയമം വരുന്നു. ഭൂമി കൈയേറ്റങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഫലപ്രദമായ നിയമനിർമാണം വേണമെന്ന ശുപാർശയെ തുടർന്നാണ് ഇതിനുള്ള നീക്കം ത്വരിതപ്പെടുത്തിയിരിക്കുന്നത്. ആന്റി ലാൻഡ് ഗ്രാബ് ആക്ട് എന്നാണ് നിയമം അറിയപ്പെടുക. ഇതു സംബന്ധിച്ച് നിയമത്തിന് സാധുതയുണ്ടെന്ന് നിയമവകുപ്പ് ഉപദേശം നൽകി. നിയമത്തിന്റെ കരട് രൂപം റവന്യൂ വകുപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നാരദ ന്യൂസിനോടു പറഞ്ഞു.

കൈയേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ ഉതകുന്ന തരത്തിലാണ് നിയമത്തിന്റെ കരട് രൂപം തയ്യാറാക്കുന്നത്. ഇതിനായി പുതിയ ട്രൈബ്യൂണല്‍ രൂപീകരിക്കും. ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൈയേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നിയമമുണ്ട്. ഇവയുടെ മാതൃകയിലാണ് കേരളവും പുതിയ നിയമം കൊണ്ടുവരുന്നത്.

കേരളത്തില്‍ ഭൂമിയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമങ്ങളുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട് നിരവധി കേസുകളും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ പുതിയൊരു നിയമത്തിന് സാധുതയുണ്ടോ എന്ന് റവന്യൂ വകുപ്പ് നിയമവകുപ്പിനോട് ഉപദേശം തേടിയിരുന്നു. ഇതിന് നിയമവകുപ്പ് അനുകൂല മറുപടി നൽകുകയായിരുന്നു.

Read More >>