കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സർക്കാർ നിലപാട് തന്നെയെന്ന് നളിനി നെറ്റോ; ഫയലുകൾ വേ​ഗത്തിൽ തീർപ്പാക്കും

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് വിഷയത്തില്‍ ജീവനക്കാരുടെ ആശങ്കകള്‍ പരിശോധിക്കും. ഉ​ദ്യോ​ഗസ്ഥരെ തമ്മിലടിപ്പിക്കാന്‍ ആ​​ഗ്രഹമില്ലെന്നും എല്ലാവരേയും ഒരു കുടുംബം പോലെ കൊണ്ടുപോകുമെന്നും നളിനി നെറ്റോ പറഞ്ഞു. അവർക്കു പോസിറ്റീവ് എനർജി നൽകാനായിരിക്കും താൻ ശ്രമിക്കുക. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പറഞ്ഞ നളിനി നെറ്റോ നിലവിലെ പ്രവര്‍ത്തനശൈലിയിൽ മാറ്റം വരുത്താൻ ഉദ്ദേശമില്ലെന്നും ജനങ്ങള്‍ക്കു പരമാവധി സേവനം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സർക്കാർ നിലപാട് തന്നെയെന്ന് നളിനി നെറ്റോ; ഫയലുകൾ വേ​ഗത്തിൽ തീർപ്പാക്കും

കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സർക്കാർ നിലപാട് തന്നെയാണ് തനിക്കുമുള്ളതെന്നു വ്യക്തമാക്കി പുതിയ ചീഫ് സെക്രട്ടറി നളിനി നെറ്റോ. ഇക്കാര്യത്തിൽ വ്യക്തിപരമായ അഭിപ്രായമില്ലെന്നും ചീഫ് സെക്രട്ടറിയുടെ വോയ്സ് എന്നാൽ വോയ്സ് ഓഫ് ​ഗവൺമെന്റാണെന്നും അവർ പറഞ്ഞു. കേരളത്തിന്റെ 42ാമത് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു നളിനി നെറ്റോ.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് വിഷയത്തില്‍ ജീവനക്കാരുടെ ആശങ്കകള്‍ പരിശോധിക്കും. ഉ​ദ്യോ​ഗസ്ഥരെ തമ്മിലടിപ്പിക്കാന്‍ ആ​​ഗ്രഹമില്ലെന്നും എല്ലാവരേയും ഒരു കുടുംബം പോലെ കൊണ്ടുപോകുമെന്നും നളിനി നെറ്റോ പറഞ്ഞു. അവർക്കു പോസിറ്റീവ് എനർജി നൽകാനായിരിക്കും താൻ ശ്രമിക്കുക. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പറഞ്ഞ നളിനി നെറ്റോ നിലവിലെ പ്രവര്‍ത്തനശൈലിയിൽ മാറ്റം വരുത്താൻ ഉദ്ദേശമില്ലെന്നും ജനങ്ങള്‍ക്കു പരമാവധി സേവനം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

എസ് എം വിജയാനന്ദിന്റെ പിൻ​ഗാമിയായി ചീഫ് സെക്രട്ടറി കസേരയിലെത്തുന്ന നളിനി നെറ്റോ ഈ പദവിയലങ്കരിക്കുന്ന നാലാമത്തെ വനിതയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നീ പദവികളിൽ നിന്നാണ് നളിനി നെറ്റോയ്ക്ക് ചീഫ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്.

1981 ബാച്ച് ഐഎഎസുകാരിയായ നളിനി നെറ്റോയുടെ കാലാവധി ആഗസ്റ്റ് 31 നാണ് അവസാനിക്കുക. മുമ്പ്, ടൂറിസം ഡയറക്ടര്‍, നികുതി, ഗതാഗതം, ജലസേചനം വകുപ്പുകളുടെ സെക്രട്ടറി, സഹകരണ രജിസ്ട്രാര്‍, തിരുവനന്തപുരം കളക്ടര്‍ എന്നീ നിലകളില്‍ നളിനി നെറ്റോ സേവനമനുഷ്ടിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യ വനിത മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്നു നളിനി നെറ്റോ.