പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. റാന്നി സ്വദേശികളായ അനി-അജിത ദമ്പതികളുടെ കുട്ടിയെയാണ് കാണാതായത്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി

പത്തനംതിട്ടയില്‍ നാലുദിവസം പ്രായമായ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. റാന്നി സ്വദേശികളായ അനി-അജിത ദമ്പതികളുടെ കുട്ടിയെയാണ് കാണാതായത്.

അപരിചിതയായ സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കുട്ടിയുടെ മുത്തപത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. റാന്നി സ്വദേശികളായ അനി-അജിത ദമ്പതികളുടെ കുട്ടിയെയാണ് കാണാതായത്.ശ്ശി പൊലീസിനോടു പറഞ്ഞു. ഇന്നു രാവിലെയാണ് സംഭവം.

മാതാവ് അനിതയെ ശസ്ത്രക്രിയക്കായി ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് മുത്തശ്ശിയാണ് കുഞ്ഞിനെ നോക്കിയിരുന്നത്. ഈ സമയം മുറിയിലേക്കു കടന്നുവന്ന അപരിചിതയായ സ്ത്രീ കുഞ്ഞിനെ കൊഞ്ചിക്കുകയും താന്‍ നോക്കിക്കോളാമെന്നു പറഞ്ഞു മുത്തശ്ശിയെ തുണിയലക്കാനായി പറഞ്ഞുവിടുകയുമായിരുന്നു. തുടര്‍ന്ന് തിരികെ വന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്നാണ് മൊഴി.

ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഒരു സ്ത്രീ കുട്ടിയുമായി ഓട്ടോറിക്ഷയില്‍ കയറിപ്പോകുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഈ ഓട്ടോറിക്ഷയുടെ നമ്പര്‍ പൊലീസിനു ലഭിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

Read More >>