വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസ്; നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് ജാമ്യം

ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുമെന്നും കോടതി പറഞ്ഞു.

വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസ്; നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് ജാമ്യം

ലക്കിടി ലോ കോളജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനു ജാമ്യം. വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുമെന്നും കോടതി പറഞ്ഞു.

കേസ് ഡയറിയില്‍ മതിയായ തെളിവില്ല, എന്തിന് വേണ്ടിയാണ് അറസ്‌റ്റെന്ന് കേസ് ഡയറിയിലില്ല, പ്രതിയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ മൊഴിയിലെ വൈരുധ്യം പോലീസ് പരിശോധിക്കണമായിരുന്നുവെന്നും ചിലരെ പ്രതികളാക്കാന്‍ ബോധപൂര്‍വമായ ശ്രമം നന്നിട്ടുണ്ടെന്നും കോടതി പറഞ്ഞു. കൃഷ്ണദാസിനെ ഉടന്‍ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. നെഹ്‌റു ഗ്രൂപ്പ്പി ആര്‍ഒ സഞ്ജിത്തിന്റെ അറസ്റ്റ് കോടതി തടയുകയും ചെയ്തു. അതേസമയം, സംഭവത്തില്‍ വടക്കാഞ്ചേരി കോടതി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഇന്നലെ തള്ളിയിരുന്നു. കൃഷ്ണദാസ് പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തളളുകയായിരുന്നു.

പാമ്പാടി നെഹ്‌റു കോളജ് പിആര്‍ഒ വല്‍സലകുമാരന്‍, കായിക അധ്യാപകന്‍ ഗോവിന്ദന്‍കുട്ടി എന്നിവര്‍ക്കും ജാമ്യം നല്‍കിയില്ല. ആറാം പ്രതി അഡ്മിനിസ്‌ട്രേറ്റിവ് മാനേജര്‍ സുകുമാരനു മാത്രം ജാമ്യം അനുവദിച്ചു.റിമാന്‍ഡില്‍ കഴിയുന്ന പ്രതികളില്‍ ഒരാള്‍ക്ക് വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയും നെഹ്‌റു ഗ്രൂപ്പിന്റെ നിയമോപദേശകയുമായ സുചിത്രയ്ക്കാണ് ജാമ്യം അനുവദിച്ചത്.

Read More >>