നെടു​മ്പാശ്ശേരിയിൽ ഞായറാഴ്​ച മുതൽ സർവീസ്​ പുനഃരാരംഭിക്കുമെന്ന്​ സിയാൽ

കനത്ത മഴയെ തുടർന്ന്​ വെള്ളം കയറിയതിനാൽ വ്യാഴാഴ്​ചയാണ്​​​ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചത്

നെടു​മ്പാശ്ശേരിയിൽ ഞായറാഴ്​ച മുതൽ സർവീസ്​ പുനഃരാരംഭിക്കുമെന്ന്​ സിയാൽ

കാലാവസ്ഥ അനുകൂലമായാൽ നെടുമ്പാശ്ശേരിയിൽ ഞായറാഴ്​ച മുതൽ വിമാന സർവീസുകൾ പുനഃരാരംഭിക്കാൻ കഴിയുമെന്ന്​ സിയാൽ. പെരിയാറിലെ ജലനിരപ്പ്​ കുറയുന്നതിനാൽ ഇപ്പോൾ​ ആശങ്ക​യില്ലെന്നും വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന വിമാനങ്ങൾ മാറ്റാൻ സാധിച്ചിട്ടുണ്ടെന്നും സിയാൽ എം.ഡി വ്യക്തമാക്കി.

കനത്ത മഴയെ തുടർന്ന്​ വെള്ളം കയറിയതിനാൽ വ്യാഴാഴ്​ചയാണ്​​​ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചത്​. ഞായറാഴ്​ച വരെയാണ്​ വിമാന സർവീസുകൾ നിർത്തിവെച്ചത്​.

Read More >>