മൂന്നാറിലെ കൈയേറ്റങ്ങൾക്കെതിരെ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു

ഇതുസംബന്ധിച്ച് വനംവകുപ്പിനും ഇടുക്കി ജില്ലാ കളക്ടറിനും ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് നോട്ടീസ് അയച്ചു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണൽ കേസെടുത്തത്. കേ​സ് മേ​യ് മൂ​ന്നി​നു പ​രി​ഗ​ണി​ക്കു​മെന്ന് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ചെ​ന്നൈ ബെ​ഞ്ച് അറിയിച്ചു.

മൂന്നാറിലെ കൈയേറ്റങ്ങൾക്കെതിരെ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു

മൂന്നാറിലെ കൈയേറ്റങ്ങളിൽ നടപടിയുമായി ഹരിത ട്രൈബ്യൂണൽ. മൂന്നാറിലെ കൈയേറ്റങ്ങൾക്കെതിരെ ഹരിത്ര ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു. ഇതുസംബന്ധിച്ച് വനംവകുപ്പിനും ഇടുക്കി ജില്ലാ കളക്ടറിനും ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് നോട്ടീസ് അയച്ചു.

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണൽ കേസെടുത്തത്. കേ​സ് മേ​യ് മൂ​ന്നി​നു പ​രി​ഗ​ണി​ക്കു​മെന്ന് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ചെ​ന്നൈ ബെ​ഞ്ച് അറിയിച്ചു.

അനധികൃത നിർമാണ പ്രവർത്തനങ്ങളും നിയമവിരുദ്ധമായ ഖനനവും മൂന്നാറിലെ പരിസ്ഥിതിയെയും മലനിരകളെയും നശിപ്പിക്കുന്നതായി ട്രൈബ്യണലിന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം വലിയ രീതിയിലുള്ള മലിനീകരണത്തിനും കാരണമാകുന്നു. കുന്നുകൾ ഇടിച്ചുനിരത്തി എല്ലാ പരിസ്ഥിതി ചട്ടങ്ങളെയും കാറ്റിൽപറത്തിയാണ് മൂന്നാറിൽ ബഹുനില കെട്ടിടങ്ങൾ പണിതത്. മൂന്നാറിൽ ജലസ്രോതസുകൾ നികത്തുകയും ചെയ്തിട്ടുണ്ടെന്നും ഹരിത ട്രൈബ്യൂണൽ ഉത്തരവിൽ പറഞ്ഞു.

മൂന്നാർ കൈയേറ്റത്തിൽ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടൽ ഉണ്ടായതോടെ വിഷയത്തിന് ദേശീയ പ്രാധാന്യം കൈവന്നിരിക്കുകയാണ്. മൂന്നാറിലെ കൈയേറ്റങ്ങൾ സംബന്ധിച്ച് സിപിഐഎം-സിപിഐ കക്ഷികൾക്കിടയിലും സർക്കാരിനുള്ളിലും പോര് നടക്കുന്നിനിടെയാണ് ഹരിത ട്രൈബ്യൂണലിന്റെ ഇടപെടൽ എന്നതാണ് ശ്രദ്ധേയം.