മൂന്നാറിൽ സ്വരം കടുപ്പിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ; കർശന നടപടി വേണമെന്നും അനധികൃത കെട്ടിടങ്ങളുടെ വൈദ്യുതി കണക്ഷൻ റദ്ദാക്കണമെന്നും നിർദേശം

നേരത്തെ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തത്. അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും നിയമവിരുദ്ധമായ ഖനനവും മൂന്നാറിലെ പരിസ്ഥിതിയെയും മലനിരകളെയും നശിപ്പിക്കുന്നു. ഇതെല്ലാം വലിയ രീതിയിലുള്ള മലിനീകരണത്തിനും കാരണമാകുന്നുവെന്നും അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്നുമുള്ള 2011ലെ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കണമെന്നും ട്രൈബ്യൂണൽ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കർശന നടപടിവേണമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ. കയ്യേറ്റഭൂമി തിരിച്ചു പിടിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് എടുത്ത നടപടികളെ ഏറെയൊന്നും വിമർശിക്കാതിരുന്ന ട്രൈബ്യൂണൽ മലിനീകരണ നിയന്ത്രണ ബോർഡിനെ നിശിതമായി വിമർശിച്ചു. കയ്യേറ്റ ഭൂമിയിലെ കെട്ടിടങ്ങൾക്കും റിസോർട്ടുകൾക്കും പരിശോധന കർശനമാക്കി നടപടികൾ കൈക്കൊള്ളണമെന്ന് നിർദേശവും നൽകിയിട്ടുണ്ട്.

മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് നല്‍കിയ വൈദ്യുതി കണക്ഷന്‍ എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന് ട്രൈബ്യൂണൽ ചോദിച്ചു. റവന്യൂ വകുപ്പ് എൻഒസി പോലും നല്കിയിട്ടില്ലാത്ത കെട്ടിടങ്ങൾക്ക് പോലും വൈദ്യുതി കണക്ഷൻ നൽകിയതിനെ ട്രൈബ്യൂണൽ വിമർശിച്ചു.