എസ്‌ഡിപിഐ കൊലപ്പെടുത്തിയ അഭിമന്യു ആദിവാസി; കൊട്ടക്കാമ്പൂരിലെ ഊരില്‍ നിന്നും മലയിറങ്ങിയത് ഒരു ജനതയുടെ സ്വപ്‌നളേന്തി...

എസ്‌ഡിപിഐ മഹാരാജാസില്‍ കൊലപ്പെടുത്തിയ അഭിമന്യു ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥി. കോളജിലെ പ്രശസ്തമായ കെമിസ്ട്രി വിഭാഗത്തില്‍ പ്രവേശനം നേടിയതും ആദിവാസി സംവരണ സീറ്റില്‍

എസ്‌ഡിപിഐ കൊലപ്പെടുത്തിയ അഭിമന്യു ആദിവാസി; കൊട്ടക്കാമ്പൂരിലെ ഊരില്‍ നിന്നും മലയിറങ്ങിയത് ഒരു ജനതയുടെ സ്വപ്‌നളേന്തി...

എസ്‌ഡിപിഐ കൊലപ്പെടുത്തിയ മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യു ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥി. മഹാരാജാസ് കോളേജിലെ പ്രശസ്തമായ ബിഎസ്‌സി കെമിസ്ട്രി വിഭാഗത്തില്‍ അഡ്മിഷന്‍ ലഭിച്ചതും ആദിവാസി സംവരണ സീറ്റില്‍. ഇടുക്കിയിലെ ഏറെ പിന്നോക്കം നില്‍ക്കുന്ന വട്ടവട പഞ്ചായത്തില്‍ കൊട്ടക്കമ്പൂരിലാണ് അഭിമന്യുവിന്റെ ഊര്. അച്ഛന്‍ മനോഹരനും അമ്മ പൂവതിയും കൃഷിപ്പണികള്‍ ചെയ്യുന്നു. ചേട്ടന്‍ കൂലിപ്പണിക്കാരന്‍. ഏക സഹോദരി പെരുമ്പാവൂരില്‍ കിറ്റക്‌സില്‍ തൊഴിലാളിയാണ്. നീലക്കുറിഞ്ഞി മേഖലയായതിനാല്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ നടക്കില്ല. വിദ്യാഭ്യാസത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ഊരില്‍ നിന്ന് ഏറെ കഷ്ടപ്പെട്ട് കിലോമീറ്ററുകള്‍ താണ്ടിയാലാണ് വിദ്യാലയങ്ങളില്‍ എത്താന്‍ സാധിക്കും. തികച്ചും ദരിദ്രമായ ചുറ്റുപാടില്‍ വളര്‍ന്ന അഭിമന്യു പഠിക്കാന്‍ മിടുക്കനാണ്.

30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കഞ്ചാവ് മാഫിയ കൊലപ്പെടുത്തിയ കാശിനാഥന്‍ ഇതേ ഊരിലുള്ളയാളാണ്. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന കാശിനാഥന്‍ കഞ്ചാവ് മാഫിയയ്‌ക്കെതിരെ പോരാടിയ വ്യക്തിയാണ്. കാശിനാഥന്റെ കഥകള്‍ കേട്ടു വളര്‍ന്നാണ് അഭിമന്യു രാഷ്ട്രീയം ആരംഭിച്ചത്. വീട്ടുകാരും സിപിഐഎം പ്രവര്‍ത്തകര്‍. രണ്ടു പ്രമാണിമാരുടെ കീഴിലാണ് നാട്. കാലങ്ങളായി അടിമത്വത്തോട് പോരടിക്കുന്ന ജനതയാണ് അഭിമന്യുവിന്റേത്. ഊരില്‍ നിന്നും വിദ്യാഭ്യാസത്തിന് കുറച്ചു പേര്‍മാത്രമേ പുറത്തെത്തിയിട്ടുള്ളു. മിക്കവരും പഠിക്കുന്നത് മഹാരാജാസില്‍ തന്നെ.2400 വിദ്യാര്‍ത്ഥികളുള്ള മഹാരാജാസ് കോളജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ വൊളന്റിയര്‍ സെക്രട്ടറിയാണ് അഭിമന്യു. കോളജിന് സംബന്ധിച്ച് ഇത് വലിയ സ്ഥാനമാണ്. ഏറെ അംഗീകാരവും പ്രവര്‍ത്തനമികവും നോക്കി മാത്രമാണ് ഈ സ്ഥാനത്തേയ്ക്ക് വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്നത്. എപ്പോഴും പരിപാടികള്‍ നടത്തുന്നതിനെ പറ്റി പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്ന ഉത്സാഹിയായ സംഘാടകനായിരുന്നു അഭിമന്യുവെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. ഇടുക്കി മേഖലയിൽ നിന്നും ഭരണ നേതൃത്വത്തിലേക്ക് വരാൻ എല്ലാവിധ കെൽപ്പുമുണ്ടായിരുന്ന ആദിവാസി യുവാവാണ് അഭിമന്യു എന്ന് സിപിഐഎം ജില്ലാ നേതൃത്വവും വ്യക്തമാക്കുന്നു. മഹാരാജാസിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി ഇടുക്കിയിലേക്ക് മടങ്ങിയെത്തുന്ന അഭിമന്യുവിനെ കാത്ത് ഒട്ടേറെ സംഘടനാ സ്ഥാനങ്ങൾ ഉണ്ടായിരുന്നു. ഇടുക്കിയിൽ വളർന്ന് സംഘടനാ പ്രവർത്തനത്തിലെത്തിയ ആളാണ് പിന്നീട് മന്ത്രിയും സ്പീക്കറുമൊക്കെയായ കെ രാധാകൃഷ്ണൻ.

അഭിമന്യു അച്ഛൻ മനോഹരനൊപ്പം


ഇടുക്കി, അട്ടപ്പാടി മേഖലകളിലെ ആദിവാസി ഊരുകളില്‍ നിന്ന് ഏറെ വിദ്യാര്‍ത്ഥികള്‍ മഹാരാജാസില്‍ കാലങ്ങളായി പഠിക്കുന്നുണ്ട്. ഹോസ്റ്റല്‍ സൗകര്യമടക്കം ഉള്ള സര്‍ക്കാര്‍ വിദ്യാലയമായതിനാല്‍ ഇവിടമാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മികവുറ്റ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്നത്.

എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമായ അഭിമന്യു നാടിന്റെ വലിയ പ്രതീക്ഷയായിരുന്നു. ആദിവാസി വിഭാഗത്തില്‍ നിന്ന് സിപിഐഎമ്മില്‍ ഉയര്‍ന്നു വരുന്ന ഒരു നേതാവിനെയാണ് എസ്ഡിപിഐ കൊലക്കത്തിക്ക് ഇരയാക്കിയത്. അത്ര വലിയ ആരോഗ്യം ഇല്ലാത്ത അഭിമന്യുവിനെ ഒരാള്‍ പിന്നില്‍ നിന്ന് പിടിച്ച് കൊടുത്തപ്പോള്‍ മുന്നില്‍ നിന്നയാള്‍ കുത്തുകയായിരുന്നു.


Read More >>