ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ഇന്ന് ചുമതലയേൽക്കും

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നീ പദവികളിൽ നിന്നാണ് നളിനി നെറ്റോ ചീഫ് സെക്രട്ടറിയുടെ കസേരയിലെത്തുന്നത്. ഇന്നലെയാണ് സ്ഥാനമേൽക്കേണ്ടിയിരുന്നതെങ്കിലും ആഭ്യന്തര സെക്രട്ടറി ഓഫീസിലെയും മുഖ്യമന്ത്രിയുടെ ഓഫീസിലേയും ചില ഫയലുകൾ പൂർത്തിയാക്കി കൈമാറാനുള്ളതിനാലാണ് ഔ​ദ്യോ​ഗിക സ്ഥാനാരോഹണം ഇന്നത്തേക്കു മാറ്റിയത്.

ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ഇന്ന് ചുമതലയേൽക്കും

കേരളത്തിന്റെ 42ാമത് ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ഇന്ന് ഔദ്യോ​ഗികമായി ചുമതലയേൽക്കും. എസ് എം വിജയാനന്ദ് മാർച്ച് 31നു വിരമിച്ചതോടെയാണ് ആ സ്ഥാനത്തേക്കു നളിനി നെറ്റോ കടന്നുവരുന്നത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നീ പദവികളിൽ നിന്നാണ് നളിനി നെറ്റോ ചീഫ് സെക്രട്ടറിയുടെ കസേരയിലെത്തുന്നത്. ഇന്നലെയാണ് സ്ഥാനമേൽക്കേണ്ടിയിരുന്നതെങ്കിലും ആഭ്യന്തര സെക്രട്ടറി ഓഫീസിലെയും മുഖ്യമന്ത്രിയുടെ ഓഫീസിലേയും ചില ഫയലുകൾ പൂർത്തിയാക്കി കൈമാറാനുള്ളതിനാലാണ് ഔ​ദ്യോ​ഗിക സ്ഥാനാരോഹണം ഇന്നത്തേക്കു മാറ്റിയത്.

1981 ബാച്ച് ഐഎഎസുകാരിയായ നളിനി നെറ്റോ കേരളത്തിലെ നാലാമത്തെ വനിതാ ചീഫ് സെക്രട്ടറിയാണ്. പത്മാ രാമചന്ദ്രന്‍, നീലാ ഗംഗാധരന്‍, ലിസി ജേക്കബ് എന്നിവരാണ് മുമ്പ് ഈ പദവിയിലങ്കരിച്ച വനിതകള്‍. ആഗസ്റ്റ് വരെയാണ് നളിനി നെറ്റോയുടെ കാലാവധി.

മുമ്പ്, ടൂറിസം ഡയറക്ടര്‍, നികുതി, ഗതാഗതം, ജലസേചനം വകുപ്പുകളുടെ സെക്രട്ടറി, സഹകരണ രജിസ്ട്രാര്‍, തിരുവനന്തപുരം കളക്ടര്‍ എന്നീ നിലകളില്‍ നളിനി നെറ്റോ സേവനമനുഷ്ടിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യ വനിത മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്നു നളിനി നെറ്റോ. ഫോട്ടാേ പതിച്ച വോട്ടര്‍പട്ടിക ആരംഭിച്ചതും, വോട്ടര്‍മാരുടെ സ്ലിപ് കമീഷന്‍ നേരിട്ടുനല്‍കുന്ന നടപടിക്കു തുടക്കമിട്ടതും നളിനി നെറ്റോയുടെ കാലത്താണ്.