നടവരമ്പ് സ്‌കൂളിലെ 'കൊബായാഷി മാസ്റ്ററും കുട്ടികളും' പൊളിച്ചടക്കുന്ന വീഡിയോ വൈറലോട് വൈറൽ!

ടോട്ടോച്ചാന് കൊബായാഷി മാഷിനെ പോലെ നടവരമ്പ് എൽപി സ്കൂളിലെ കുട്ടികൾക്ക് കോടശ്ശേരി മാഷ്.

നടവരമ്പ്  സ്‌കൂളിലെ കൊബായാഷി മാസ്റ്ററും കുട്ടികളും പൊളിച്ചടക്കുന്ന വീഡിയോ വൈറലോട് വൈറൽ!

നടവരമ്പ് GLP സ്‌കൂളും അവിടുത്തെ കുട്ടികളും, അവരുടെ അധ്യാപകനായ ബാബു കോടശ്ശേരി എന്ന കോടശ്ശേരി മാഷും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഉച്ചക്കുള്ള ഇടവേളകളിൽ കുട്ടികളും മാഷും പാട്ടു വെച്ച് ഡാൻസ് ചെയ്യും. ഡിയോ ഡിയോ എന്ന് തുടങ്ങുന്ന പാട്ടിനൊത്ത് ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്. കുട്ടികൾക്ക് ഇഷ്ട്ടപ്പെട്ട പാട്ടുകൾ ആണ് അധ്യാപകൻ കേൾപ്പിച്ചു കൊടുക്കുന്നത്. അതിനനുസരിച്ചുള്ള താളത്തിൽ അവർ ഡാൻസ് ചെയ്യുന്നു. കോടശ്ശേരി മാഷാണ് ഇതിന് കുട്ടികളെ സഹായിക്കുന്നത്. മാഷും അവരോടപ്പം ചേർന്ന് ഡാൻസ് ചെയ്യുന്നത് കാണാം. ഒന്നരവർഷമായി നടവരമ്പ് GLP സ്കൂളിലെ അധ്യാപകനാണ് ബാബു. ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂളിലാണ് ആദ്യംജോലിചെയ്തിരുന്നത്. പിന്നീടാണ് നടവരമ്പ് സ്‌കൂളിലേക്ക് വരുന്നത്.


ഒരു മാസം മുൻപ് ധന്യ എന്ന അധ്യാപികയാണ് വീഡിയോ റെക്കോഡ് ചെയ്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്. അതിനു വളരെ നല്ല പ്രതികരണങ്ങൾ ഉണ്ടായതിനെതുടർന്നാണ് കോടശ്ശേരി മാഷ് തന്റെ ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നീട് സോഷ്യൽമീഡിയയിൽ ഇത് വൈറൽ ആവുകയായിരുന്നു.

കുട്ടികളെ, അവരുടെ സർഗ്ഗശേഷിയെ ഉയർത്തുകയും അവരോടപ്പം ആടി പാടുകയും ഡാൻസ് ചെയ്യുകയും ചെയ്യുന്ന മാഷ് ഈ വീഡിയോയെക്കുറിച്ചു പറയുന്നതിങ്ങനെയാണ്

"ക്ലാസ്സ്മുറികളിൽ അടങ്ങിയൊതുങ്ങി ഇരിക്കുന്ന കുട്ടികളെ സംബന്ധിച്ചെടുത്തോളം ഇത് വളരെ സന്തോഷമുള്ള കാര്യമാണ് . ഇത് എന്റെ സ്വതസിദ്ദമായ ശൈലിയാണ് " .കുട്ടികളാണ് എന്റെ സമ്പാദ്യം , "വെള്ളിയാഴ്ചകളിൽ അര മണിക്കൂർ മറ്റു വിഭാഗങ്ങൾക്ക് ഒരു ശബ്ദ ശല്യവുമില്ലാതെ ഞാനും എന്റെ മക്കളും അടിച്ചു പൊളിയ്ക്കും" നേരത്തെ ഇരിഞ്ഞാലക്കുടയിലുള്ള യു പി യിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. അത് ഹൈ സ്കൂളിനോട് ചേർന്നായിരുന്നു സ്ഥിതി ചെയ്തിരുന്നത്. എല്ലാം കൂടിയായിരുന്നപ്പോൾ അന്ന് പറ്റിയിരുന്നില്ല. എന്നാൽ ഇപ്പോൾ സഹഅധ്യാപകരുടെയും പിടിഎയുടെയും ശക്തമായ പിന്തുണയാണ് തനിക്കു ലഭിച്ചിട്ടുള്ളതെന്നും മാഷ് പറയുന്നു.

51 വയസുള്ള ബാബു കോടശ്ശേരി മാഷ് ഇരുപത്തിയൊന്ന് കൊല്ലമായി അധ്യാപകനായി ജോലിചെയ്യുകയാണ് കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. ഇനിയുള്ള കാലവും. കുട്ടികളോടൊപ്പം അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു ജീവിക്കാനാണ് മാഷിന്റെ ഇഷ്ടം.

Read More >>