നാരദാന്യൂസ് വാര്‍ത്ത പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എം വി ജയരാജന്‍; വാര്‍ത്ത ഗൗരവതരമെന്ന് ജെയ്ക്ക് സി തോമസ്

ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തില്‍ പൊലീസ് തെരയുന്ന പിടികിട്ടാപ്പുള്ളി സി പി പ്രവീണ്‍ ദിവസങ്ങള്‍ക്ക് മുമ്പ് വരെ ജന്മനാടായ പൊല്‍പ്പുള്ളിയിലുണ്ടായിരുന്നെന്ന് നാരദാന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

നാരദാന്യൂസ് വാര്‍ത്ത പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എം വി ജയരാജന്‍; വാര്‍ത്ത ഗൗരവതരമെന്ന് ജെയ്ക്ക് സി തോമസ്

ജിഷ്ണു കേസില്‍ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നെഹ്‌റു കോളേജ് അദ്ധ്യാപകന്‍ സി പി പ്രവീണ്‍ ജന്മനാടായ പാലക്കാട്ടെ പൊല്‍പ്പുള്ളിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വരെ ഉണ്ടായിരുന്നെന്ന നാരദാന്യൂസ് വാര്‍ത്ത പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എം വി ജയരാജന്‍. നാരദാന്യൂസില്‍ നിന്നും വാര്‍ത്തയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ചോദിച്ചറിഞ്ഞു. ഉടന്‍ ഇക്കാര്യം പൊലീസിനെ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

നാരദാന്യൂസ് വാര്‍ത്ത ഗൗരവതരമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് പ്രതികരിച്ചു. പൊലീസ് ഇയാളെ എത്രയും വേഗം പിടികൂടുമെന്ന് കരുതുന്നതായും ജെയ്ക്ക് പറഞ്ഞു.

ജിഷ്ണുവിന്റെ കുടുംബം ഡിജിപി ഓഫീസില്‍ സമരത്തിനു പോകുന്നതിന്റെ തലേന്നു വരെ ജന്മദേശമായ പൊല്‍പ്പള്ളിയിലും സമീപപ്രദേശങ്ങളിലും പ്രവീണ്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാരും സുഹൃത്തുക്കളും നാരദാന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. പൊല്‍പ്പുള്ള സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ പ്രവീണ്‍ പിന്‍വലിച്ചതായും നാരദ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read More >>