ജിഷ്ണുവിന്റെ ബന്ധുവിനെ മര്‍ദ്ദിച്ചത് ആര്‍എസ്എസ് അനുഭാവിയായ മ്യൂസിയം എസ്ഐ; തലസ്ഥാനത്തെ കുപ്രസിദ്ധ പൊലീസ് സ്റ്റേഷനിലെത്തിയാല്‍ സദാചാരം പഠിപ്പിക്കുന്നത് എമാന്‍മാര്‍

നീയൊക്കെ സെക്രട്ടറിയേറ്റില്‍ പോയി സമരം ചെയ്യെടാ, നിനക്കൊക്കെ കേറി മേയാനുള്ള സ്ഥലമല്ല ഡിജിപി ഓഫീസ് എന്ന് ആക്രോശിച്ചുകൊണ്ട് എസ്ഐ മുട്ടുകാല്‍കൊണ്ട് വയറ്റിൽ കുത്തിയതായി ജിഷ്ണുവിന്റെ അമ്മാവനായ ശ്രീജിത് നാരദ ന്യൂസിനോട് പറഞ്ഞു. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്ഐ ജി സുനിലെതിരെ മുമ്പും നിരവധി പരാതികളുയര്‍ന്നിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രത്സോവ നഗരിയില്‍ വച്ച് ദേശീയഗാനത്തെ അനാദരിച്ചെന്ന് കള്ളക്കേസുണ്ടാക്കി മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തത് ഈ എസ്ഐയുടെ നേതൃത്വത്തിലായിരുന്നു.

ജിഷ്ണുവിന്റെ ബന്ധുവിനെ മര്‍ദ്ദിച്ചത് ആര്‍എസ്എസ് അനുഭാവിയായ മ്യൂസിയം എസ്ഐ; തലസ്ഥാനത്തെ കുപ്രസിദ്ധ പൊലീസ് സ്റ്റേഷനിലെത്തിയാല്‍ സദാചാരം പഠിപ്പിക്കുന്നത് എമാന്‍മാര്‍

ഡിജിപി ഓഫീസിനു മുന്നിൽ ജിഷ്ണു പ്രണോയയിയുടെ മാതാവ് മഹിജയ്‌ക്കൊപ്പം സമരത്തിനെത്തിയ ബന്ധു ശ്രീജിത്തിനെ മര്‍ദ്ദിച്ചത് ആര്‍എസ്എസ് അനുഭാവിയായ മ്യൂസിയം എസ്ഐ ജി സുനില്‍. തലസ്ഥാനത്തെ ഈ കുപ്രസിദ്ധ പൊലീസ് സ്റ്റേഷന്‍ അടക്കിഭരിക്കുന്നത് എസ്ഐയാണ്. നീയൊക്കെ സെക്രട്ടറിയേറ്റില്‍ പോയി സമരം ചെയ്യെടാ, നിനക്കൊക്കെ കേറി മേയാനുള്ള സ്ഥലമല്ല ഡിജിപി ഓഫീസ് എന്ന് ആക്രോശിച്ച് എസ്ഐ മുട്ടുകാല്‍കൊണ്ട് വയറ്റിൽ കുത്തിയ‌തായി ജിഷ്ണുവിന്റെ അമ്മാവനായ ശ്രീജിത് നാരദ ന്യൂസിനോട് പറഞ്ഞു.

ഡിജിപി ഓഫീസിലെത്തിയ ജിഷ്ണുവിന്റെ ബന്ധുക്കളോട് സിഐ സംസാരിക്കുന്നതിനിടെയാണ് എസ്ഐ ശ്രീജിത്തിനെ മര്‍ദ്ദിച്ചത്. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്ഐ ജി സുനിലെതിരെ മുമ്പും നിരവധി പരാതികളുയര്‍ന്നിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രത്സോവ നഗരിയില്‍ വച്ച് ദേശീയഗാനത്തെ അനാദരിച്ചെന്ന് കള്ളക്കേസുണ്ടാക്കി മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തത് ഈ എസ്ഐയുടെ നേതൃത്വത്തിലായിരുന്നു.

ചലച്ചിത്രോത്സവത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തവരെ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനില്‍ ഇരിക്കാന്‍പോലും അനുവദിക്കാതെ ജി സുനില്‍ അസഭ്യം പറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ജനം ടി വി റിപ്പോര്‍ട്ടറുടെയും ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും നിര്‍ദേശപ്രകാരമായിരുന്നു സുനില്‍ സ്‌ക്രീനിങ് നടക്കുന്ന നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് ഡെലിഗേറ്റ്‌സിനെ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ സംവിധായകന്‍ കമല്‍ രംഗത്തുവന്നതോടെയാണ് എസ്ഐയെ സംരക്ഷിക്കാന്‍ ആര്‍എസ്എസ് രംഗത്തിറങ്ങിയത്. തുടര്‍ന്നാണ് കമലിനെതിരെ നീക്കങ്ങളുണ്ടായത്. കസ്റ്റഡിയിലെടുത്തവര്‍ ദേശീയഗാനത്തെ അനാദരിച്ചില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസെടുക്കാനാവാതെ വന്നതോടെ സിഐയോടുപോലും ആലോചിക്കാതെ അനുസരണക്കേട് കാണിച്ചെന്നാരോപിച്ച് 155 വകുപ്പുപ്രകാരം കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു.

സുനിലിന്റെ ആര്‍എസ്എസ് ബന്ധം പരക്കെ പാട്ടാണ്. മ്യൂസിയം പരിസരത്തു വച്ച് യുവാവിനെയും യുവതിയെയും സദാചാര പൊലീസ് ചമഞ്ഞ് മ്യൂസിയം സ്റ്റേഷനിലെ പിങ്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നിലും സുനിലാണെന്ന് ആരോപണമുയര്‍ന്നിരുന്നു. മാസത്തില്‍ ഒരു സദാചാര കേസെങ്കിലും മ്യൂസിയം സ്റ്റേഷനിലെത്താറുണ്ട്. ഇതിലെല്ലാം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സുനിലായിരുന്നു. കസ്റ്റഡിയിലെടുക്കുന്നവരെ സദാചാരം പഠിപ്പിച്ചിരുന്നത് സുനിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മ്യൂസിയം പൊലീസിന്റെ പീഡനത്തിനെതിരെ നിരവധി പരാതികളുയര്‍ന്ന സാഹചര്യത്തില്‍ സിഐ അനില്‍കുമാറിനെ രണ്ടു മാസം മുമ്പ് സ്ഥലം മാറ്റിയിരുന്നു. പകരം എത്തിയത് ജെ കെ ബിനില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോഴും സുനിലിന്റെ കൈയില്‍ത്തന്നെയാണ് സ്‌റ്റേഷന്റെ കടിഞ്ഞാണ്‍. സുനില്‍ ഇവിടെ എസ്ഐ ആയി എത്തുന്നതിനു മുമ്പും ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ മ്യൂസിയം പൊലീസിനെതിരെ ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്തെ പ്രദേശിക ചാനല്‍ പ്രവര്‍ത്തകനെ അകാരണമായി കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ മൂന്നു വര്‍ഷം മുമ്പ് സ്റ്റേഷനില്‍ വച്ച് മാധ്യമപ്രവര്‍ത്തകരും പൊലീസുകാരും കൈയാങ്കളി നടന്നിരുന്നു. ഏത് സര്‍ക്കാരാണെങ്കിലും ഉന്നതങ്ങളില്‍ സ്വാധീനമുള്ളതിനാല്‍ സുനിലിനെതിരെ നടപടിയുണ്ടാകാറില്ല എന്നതാണ് വാസ്തവം.

Read More >>